രഞ്ജിനിയും പ്രവാസികളും

എയർപോർട്ടിൽ Q തെറ്റിചെന്ന പേരിൽ വിവാദം ഉണ്ടാക്കിയ രഞ്ജിനി പ്രവാസികളുടെ വിദ്വേഷത്തിനു പത്രമായി .

ഈ സംഭവത്തിൽ പ്രവാസികൾ എങ്ങനെയാണു പ്രതികരിച്ചത് എന്ന് കാണുക .

4

5

1

2

3

6

R1
7

 

 

 

 

 

 

 

 

 

 

 

 

—————————————————————————————————————————————————–

ഈ സംഭവം എന്താണെന്നു facebook ൽ വന്ന വാര്ത്ത കാണുക

ജിതിണ്‍ പി ജോസ് എഴുതുന്നു ..

“ക്യൂവോ??? യൂ ഷട്ടപ്പ്…” ഇത് ആരുടെ വാക്കുകളെന്ന് ഏതെങ്കിലും പരീക്ഷയ്‌ക്ക് ചോദ്യം വന്നാല്‍ നിങ്ങള്‍ക്ക് നിസംശ്ശയം ഉത്തരം പറയാം രഞ്ജിനി ഹരിദാസിന്റേതെന്ന്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന അത്ര ശുഭകരമല്ലാത്ത സംഭവങ്ങളാണ് ഈ വാക്കുകള്‍ക്ക് ആധാരം. ക്യൂ പാലിക്കാന്‍ ആവശ്യപ്പെട്ട പ്രവാസി ബിനോയ്ക്കുണ്ടായ അനുഭവം അദ്ദേഹം തന്നെ വിവരിക്കുന്നു.

ഇത്തിഹാദിലായിരുന്നു ഞാനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പത്തുമിനിറ്റ് കഴിഞ്ഞ് എമിറേറ്റ്സില്‍ രഞ്ജിനിയും, നടന്‍ സുരാജ് വെഞ്ഞാറമ്മൂടും, മറ്റൊരു സീരിയല്‍ നടിയും വന്നു. കസ്റ്റംസ് ക്ലിയറന്‍സിനുള്ള സ്‌കാനിംഗ് ഗേറ്റ് ഒന്നു മാത്രമേ നെടുമ്പാശേരിയിലുള്ളൂ. ഇരുന്നുറിലേറെ പേരുണ്ടായിരുന്നു ക്യൂവില്‍. എന്റെ പിന്നില്‍ 10-20 പേര്‍ കഴിഞ്ഞാണു രഞ്ജിനിയും സംഘവും നിന്നത്. കുറച്ചു കഴിഞ്ഞ് രഞ്ജിനി ക്യൂ തെറ്റിച്ച് മുന്നിലേക്ക്‌ വന്നു. ആദ്യം ഞാന്‍ വളരെ മാന്യമായി പറഞ്ഞു, ഇതാണു ക്യൂ., ക്ഷമയോടെ കാത്തുനില്‍ക്കുന്ന ഞങ്ങളെ അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നതെന്ന്. പിന്നെ അവര്‍ എനിക്കുനേരെ ഒരു ഭ്രാന്തിയെപ്പോലെ അലറുകയായിരുന്നു . യൂ ഷട്ടപ്.. പിന്നെ എന്തൊക്കെയോ പറഞ്ഞു. സഹിക്കാനാവാത്ത ജാടയായിരുന്നു അവര്‍ക്ക്. അവരുമായി സംസാരിക്കാന്‍പോലും കൊള്ളില്ല. അത്രയ്ക്ക് നിലവാരം കുറഞ്ഞതായിരുന്നു അവര്‍ ഉപയോഗിച്ച ഭാഷ . പിടിച്ചു നില്‍ക്കാന്‍ ഞാനും പറഞ്ഞു പലതും- ബിനോയ്‌ പറയുന്നു.

തുടര്‍ന്ന് എന്നെ പ്രകോപിപ്പിച്ചുകൊണ്ട് അവര്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരേക്കുടി വളരെ ധിക്കാരപൂര്‍വം ലൈനില്‍ കയറ്റിനിര്‍ത്തി. ക്യൂവില്‍ നിന്നവരെല്ലാം രോഷാകുലരായി.അതോടെ ഞാനും ചൂടായി. അമാന്യമായുള്ള സംസാരം എന്റടുത്തു വേണ്ടാ, നിന്റെ വീട്ടില്‍ മതിയെന്നു ഞാന്‍ പറഞ്ഞു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചിലര്‍ ചാടിവീണു. രഞ്ജിനിയെ അറിയില്ലേ എന്നൊക്കെ ചോദിച്ച് എന്നെ കുറ്റപ്പെടുത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരാള്‍ എന്നെ തല്ലാനടുത്തു. ദേഹത്തു തൊട്ടാല്‍ വിവരമറിയുമെന്നു ഞാന്‍ പറഞ്ഞു. ഇതോടെ അയാള്‍ പിന്മാറി. ഇതിനിടെ രഞ്ജിനി ആരെയൊക്കെയോ ഫോണില്‍ വിളിച്ചു. ഉടന്‍ തന്നെ പോലീസെത്തി.

രഞ്ജിനിയെ അറിയില്ലേയെന്നു എസ്.ഐ ചോദിച്ചു. അവര്‍ ആരായാല്‍ എനിക്കെന്താ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നെ മുകളില്‍നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് എസ്.ഐ പറഞ്ഞു. ആക്രമിക്കാന്‍ ചെന്നു വെന്ന രഞ്ജിനിയുടെ പരാതിയില്‍ എനിക്കെതിരേ കേസെടുത്തു. പിന്നെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കിയ പോലീസ് .തങ്ങളെ ചീത്തവിളിച്ചെന്ന എന്റെ ഭാര്യ കൊച്ചുറാണിയുടെ പരാതിയില്‍ രഞ്ജിനിക്കെതിരെയും കേസെടുക്കുകയായിരുന്നു- ബിനോയ്‌ പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി രണ്ടിലൊന്നറിഞ്ഞിട്ടേയുള്ളു വെന്ന നിലപാടിലാണ് ബിനോയ്‌. ഞാന്‍ വെറും ഏഴാം കൂലിയല്ല. നീതികിട്ടുമോയെന്ന് ഞാനൊന്നു നോക്കട്ടെ- ബിനോയ്‌ പറയുന്നു.

കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ബിനോയ്‌ ന്യൂയോര്‍ക്കില്‍ നിര്‍മ്മാണകമ്പനി നടത്തുകയാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ ഇദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ വരുമ്പോഴാണ് നെടുമ്പാശ്ശേരിയില്‍ വച്ച് ദുരനുഭവം നേരിടേണ്ടിവന്നത്….

ഇനി രഞ്ജിനി ഈ സംഭവത്തെ പറ്റി എന്താണ് പറയുന്നതെന്ന് നോക്കാം.

പ്രവാസി മലയാളിയെ അപമാനിച്ചുവെന്ന തരത്തില്‍ തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അവതാരക രഞ്ജിനി ഹരിദാസ്.

തനിക്കെതിരേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യാവസ്ഥ മനസിലാക്കാതെയാണെന്നും അവര്‍ അവകാശപ്പെടുന്നു.

താനല്ലെന്നും സുരാജ് വെഞ്ഞാറമ്മൂടും മുക്തയും അരുണ്‍ ഗോപനുമാണ് ക്യൂ തെറ്റിച്ചതെന്നും രഞ്ജിനി വെളുപ്പെടുത്തി. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയി സ്റ്റേജ് ഷോ കഴിഞ്ഞ് വരും വഴിയായിരുന്നു സംഭവം. ദുബായില്‍നിന്ന് പുറപ്പെട്ട രഞ്ജിനി മേയ് പതിനാറിന് പുലര്‍ച്ചെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് ബാഗേജ് ക്ളിയറന്‍സ് ക്യൂവില്‍ എത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. ക്യൂ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.

ഇതിനിടെയാണ് താന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ നടി ആശാ ശരത്തിനെ കണ്ടു. തങ്ങള്‍ ഒരുമിച്ചാണ് ക്യൂവില്‍ നിന്നത്. തന്റൊപ്പമുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ ഗോപന്‍ എന്നിവരും ഈ സമയം അവരുടെ ക്യൂവില്‍നിന്ന് മാറി തങ്ങളുടെ അടുക്കല്‍ വന്നുനിന്നു. ഇത് താന്‍ തമാശയ്ക്ക് എതിര്‍ത്തിരുന്നു. അല്‍പസമയത്തിനു ശേഷം അസഹനീയമായ ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ കുറച്ചുമുന്നിലേയ്ക്ക് മാറി നില്‍ക്കാന്‍ താന്‍ തീരുമാനിച്ചതാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് രഞ്ജിനി പറയുന്നത്. ക്യൂ നീങ്ങി മുന്നിലെത്തുമ്പോള്‍ ഒപ്പം കൂടാമെന്നാണ് കരുതിയത്.

ഇത് ചിലര്‍ തെറ്റിദ്ധരിച്ചു. നിങ്ങള്‍ ക്യൂതെറ്റിയ്ക്കുന്നത് ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത് എന്ന് പിന്നില്‍ നിന്നും ഒരാള്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ ക്യൂ തെറ്റിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. എന്നാല്‍ അയാള്‍ സംസാരം നിര്‍ത്താന്‍ തയ്യാറായില്ല, മറ്റ് ചിലയാളുകള്‍ക്കൊപ്പം കൂടി വളരെ മോശമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ വീണ്ടും ക്യൂ തെറ്റിച്ചിട്ടെന്നും എന്റെ ഒപ്പമുള്ളവരാണ് ക്യൂതെറ്റിച്ച് മുന്നില്‍ കയറിയത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരോട് സംസാരിക്കാമെന്നും പറഞ്ഞതായും രഞ്ജിനി പറയുന്നു.

മറ്റെല്ലാവരും പ്രശ്നം വിട്ടുകളഞ്ഞശേഷവും ബിനോയിയും ഭാര്യയും വീണ്ടും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് താന്‍ ഉച്ചത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് ബിനോയ് തീര്‍ത്തും മോശമായ രീതിയില്‍ സംസാരം തുടങ്ങി. അയാള്‍ തന്നെയും തന്റെ ജോലിയെയും അച്ഛനമ്മമാരെയുമെല്ലാം അസഭ്യം പറഞ്ഞു. ഇതോടെ ബഹളം രൂക്ഷമായി. ഇമിഗ്രേഷന്‍ അധികൃതര്‍ ഇടപെട്ടു.

തുടര്‍ന്ന് ബിനോയി അപമാനിച്ചുവെന്ന് കാണിച്ച് പരാതിയും നല്‍കുകയായിരുന്നുവെന്നും രഞ്ജിനി പറയുന്നു. എയര്‍പോര്‍ട്ട് ടെര്‍മിനില്‍ മാനേജരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പ്രശ്നം മാപ്പു പറഞ്ഞ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ ത യാറായില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. ബിനോയിയാണ് തന്നെ അസഭ്യം പറഞ്ഞതെന്നും ഇപ്പോള്‍ എല്ലാവരും അയാള്‍ക്കൊപ്പമാണെന്നും രഞ്ജിനി പരിഭവിക്കുന്നു.

താനൊരു സ്ത്രീയാണ്, തന്നെയും തന്റെ കുടുംബത്തെയും അസഭ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും പോലെ ജീവിക്കാന്‍ അവകാശമുള്ള വ്യക്തിയാണ് താനെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.

——-
ഇത് പോലെ ഒരു സംഭവം മറ്റൊരു എയർപോർട്ടിൽ നടന്നതിന്റെ വീഡിയോ ഇവിടെ കാണൂ ..

2-web-renjini

You must be logged in to post a comment Login