മോഹന്‍ലാലിനെ നല്ല മാതൃക

അവയവ ദാനത്തിന് തയ്യാറാണെന്ന് മോഹന്‍ലാല്‍ .
അവയവദാനത്തിന്റെ മഹത്വം നമ്മള്‍ തിരിച്ചറിയണം. കേരളത്തില്‍ അവയവദാന ബോധവത്കരണം സക്രിയമാക്കണം. ഞാനും അവയവ ദാനം നടത്തും-മോഹന്‍ലാല്‍ പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സി. ഡി. പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവയവദാന നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം. സാധാരണക്കാരനായ കൃഷ്ണന്‍കുട്ടിയുടെ നിശ്ചയ ദാര്‍ഢ്യവും, ഭരണാധികാരികളുടെ ദയാവായ്പും കേരളത്തിന്‍റ മുഴുവന്‍ പ്രാര്‍ത്ഥനയും അമൃതയിലെ ഡോക്ടര്‍മാരുടെ സേവനവും അമ്മയുടെ അനുഗ്രഹവും സ്വാതികൃഷ്ണയ്ക്ക് തുണയായി . വെറും 24 മണിക്കൂറുകൊണ്ട് സ്വാതിയുടെ പിതാവ് കൃഷ്ണന്‍കുട്ടി അമ്പതോളം സമ്മതപത്രങ്ങളാണ് സംഘടിപ്പിച്ചത്. കരള്‍ ദാനം ചെയ്ത റെയ്‌നിയുടെ മാതൃക സ്വീകരിച്ച്, പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ അവയവ ദാനത്തിന് തയ്യാറായിരിക്കുകയാണ്-മോഹന്‍ ലാല്‍ പറഞ്ഞു. സ്വാതി കൃഷ്ണയ്ക്ക് കരള്‍ പകുത്ത് നല്‍കിയ റെയ്‌നിയുടെ അടുത്തു ചെന്ന് മോഹന്‍ലാല്‍ അഭിനന്ദിച്ചു.

You must be logged in to post a comment Login