മൊബൈല്‍ ഫെയ്സ് ബുക്ക് ഇനി മലയാളത്തിലും‍……

മൊബൈല്‍ ഫോണുകളില്‍ ഇനി മലയാളം ഫെയ്സ് ബുക്കും ലഭിക്കും എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫെയ്സ് ബുക്ക് അപ്ലികേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.
.ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ചൊവ്വാഴ്ചയാണ് ഈ വിവരം അറിയിച്ചത്.
‘ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഫെയ്‌സ്ബുക്ക് മൊബൈല്‍ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്-ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് ഉന്നതരിലൊരാളായ കെവിന്‍ ഡിസൂസ പറഞ്ഞു.

‘ഫെയ്‌സ്ബുക്ക് ഫോര്‍ എവരി മൊബൈല്‍ ആപ്ലിക്കേഷന്‍’ (Facebook for Every Phone mobile application) വഴിയാണ്, മൊബൈല്‍ ഫോണുകളില്‍ വിവിധ ഭാഷകളില്‍ ഫെയ്സ് ബുക്ക് ലഭിക്കുക . മലയാളത്തിന് പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ്, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. മൊബൈലില്‍ ഇതുവരെ ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ലഭ്യമായിരുന്നുള്ളൂ.35 കോടി പേര്‍ മൊബൈല്‍ഫോണ്‍ വഴി ലോകമെങ്ങും ഫെയ്‌സ്ബുക്കിലെത്തുന്നു എന്നാണ് ഫെയ്സ് ബുക്ക് അവകാശപ്പെടുന്നത്

You must be logged in to post a comment Login