മിനിറ്റുകള്‍ക്കകം പത്ത് ലക്ഷത്തിലേറെ പേർ ട്വീറ്റ് ചെയ്ത ഫോട്ടോ

1
കാലിഫോര്‍ണിയയിൽ വച്ച് ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങിന് തൊട്ടുമുമ്പ് അവതാരകയായ എലന്‍ ഡിജനറസ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സെല്‍ഫി ഫോട്ടോ സര്‍വകാല റെക്കോര്‍ഡായി മാറി. പത്ത് ലക്ഷത്തിലേറെ പേരാണ് താര നിബിഡമായ ഈ ഫോട്ടോ റീ ട്വീറ്റ് ചെയ്തത്. ആളുകളുടെ തള്ളിക്കയറ്റത്തിനിടെ ട്വിറ്റര്‍ 20 മിനിറ്റോളം തകരുകയും ചെയ്തു. ട്വിറ്റര്‍ തന്നെ ഇക്കാര്യം സമ്മതിച്ചു.

വമ്പന്‍ താരങ്ങളുടെ സാന്നിധ്യമാണ് ഫോട്ടോയെ ജനപ്രിയമാക്കിയത്. പരിപാടി തുടങ്ങുന്നതിനു മുമ്പാണ് എലന്‍ ഫോട്ടോ എടുക്കുന്ന കാര്യം ബ്രാഡ്ലി കൂപ്പറിനോട് പറഞ്ഞത്. സ്വന്തം മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാനായിരുന്നു പദ്ധതി. ഇതിനിടെ, സഹ താരങ്ങളായ മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കെവിന്‍ സ്പെയ്സി, ആഞ്ചലിന ജോളി, ബ്രാഡ് പിറ്റ് എന്നിവരൊക്കെ ഫോട്ടോയില്‍ ചേര്‍ന്നു നിന്നതോടെ സംഗതിയുടെ സ്വഭാവമേ മാറി.

പടം എടുത്ത ഉടനെ എലന്‍ അതു ട്വീറ്റ് ചെയ്തു. ഇതോടെ നിരവധി പേര്‍ റീ ട്വീറ്റ് ചെയ്യാനെത്തി. മിനിറ്റുകള്‍ക്കകം ലക്ഷങ്ങള്‍ ചിത്രം കണ്ടു. റീ ട്വീറ്റ് ചെയ്തു. ഇതോടെയാണ് ആള്‍ത്തിരക്കു കാരണം ട്വിറ്റര്‍ കിട്ടാതായി. 20 മിനിറ്റിനു ശേഷമാണ് ഇത് തിരിച്ചു വന്നത്. –
2

9 Responses to മിനിറ്റുകള്‍ക്കകം പത്ത് ലക്ഷത്തിലേറെ പേർ ട്വീറ്റ് ചെയ്ത ഫോട്ടോ

  1. Pingback: prada 財布

  2. Pingback: ミッキーウォッチ 腕時計

  3. Pingback: miumiu アウトレット

  4. Pingback: 高級腕時計

  5. Pingback: 腕時計 通販

  6. Pingback: プラダ バック

  7. Pingback: ヌーン・コペンハーゲン 腕時計

  8. Pingback: スント 腕時計

  9. Pingback: 腕時計 激安

You must be logged in to post a comment Login