മായാവി – ഒരു താത്വിക അവലോകനം !!

മായാവി – ഒരു താത്വിക അവലോകനം !!

ഡാകിനി – കുട്ടൂസൻ – ലുട്ടാപ്പി അവരായിരൂന്നു സൂപ്പർ ഹീറോസ്.

വെറുമൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ടു തീർക്കാവുന്ന പ്രശ്നമേ അവർക്കു മൂന്നുപേർക്കും ഉണ്ടായിരുന്നുള്ളൂ .

പക്ഷെ അവരതു ഓർത്തില്ല …

വേണ്ടത് ചെയ്തില്ല.

ചില്ല് കുപ്പിയിൽ അടച്ചത് കൊണ്ട് മാത്രമാണ് മായാവി ഓരോരോ വട്ടവും കുപ്പിപൊട്ടി രക്ഷപെടുന്നത്.

പ്രശ്നം അവരുടെ പ്ലാനിംഗ് അല്ല… മറിച്ച് കുപ്പിയുടെ ആണെന്ന് അവർ മനസിലാക്കിയതേയില്ല.

ബലമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെങ്കിൽ ഒരിക്കലും മായാവി രക്ഷപെടില്ലായിരുന്നു.

ആത്യന്തികമായി പറഞ്ഞാൽ സവർണ്ണ മേധാവിത്വം തുളുമ്പുന്ന കഥയാണ്‌ മായാവി.

കാരണം…

ലുട്ടാപ്പിയുടെ അമ്മാവൻ – പുട്ടാലു അല്ലാതെ ആരും തന്നെ ഇതിൽ അവർണ്ണരായി ഇല്ല എന്നതു തന്നെ!

ദേഹമാസകലം ചുമന്ന പെയിൻറ് അടിച്ച ലുട്ടാപ്പിയൊരു കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരിക്കണം. .

ഇന്ധന വിലവർദ്ധനവിന് എതിരെയുള്ള ഒരു പ്രതിഷേധ പ്രകടനമല്ലേ വാഹനങ്ങൾ ബഹിഷ്കരിച്ചള്ള സഖാവ് ലുട്ടാപ്പിയുടെ കുന്തത്തിൽ ഉള്ള സഞ്ചാരം എന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു .

ബൈ ദി വേ…മായാവിയൊരു ഞരമ്പ്‌ രോഗിയല്ലേ എന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു.

‘പ്രായപൂത്രി’യായ രാധയെന്ന പെൺകുട്ടിയുടെ മുന്നിൽ വരെ അമാനുഷിക ശക്തികൾ ഉള്ള മായാവി ഒരു മുണ്ട് പോലും ധരിക്കാതെ വെറുമൊരു അണ്ടർ വെയർ മാത്രം ധരിച്ച് ആണ് പ്രത്യക്ഷപ്പെടുന്നത് .

IPC യിലെ അശ്ലീല പ്രദർശന വകുപ്പുകൾ പ്രകാരം കേസ് എടുത്ത് മായാവിയെ ജയിലിൽ അടയ്ക്കണം .

ആദ്യത്തെ ലിവിംഗ് ടൂഗതർ കപ്പിൾസ് കുട്ടുസനും ഡാകിനിയും ആയിരുന്നില്ല.

ശ്രദ്ധിച്ചാൽ മനസിലാക്കാം.

ഓരോരോ വട്ടവും കുട്ടുസൻറെ വീട്ടിലേയ്ക്ക് ഡാകിനി പുറത്ത് എവിടെയോ നിന്നാ വരുന്നത്.

ടുഗതർ അല്ല ലിവിംഗ് എങ്കിൽ എങ്ങനെ ലിവിംഗ് ടൾഗതർ ആകും ???

സ്ഥിരമായി ബനിയനും ബെർമുഡയും മാത്രം ധരിക്കുന്ന രാജു ഫ്രീക്കൻ ആണ്.

രാജു സ്മോക്കി എന്നാ ആളുടെ ഫുൾ നെയിം.

“പ്ലീസ് ലൈക്‌ മൈ പ്രൊഫൈൽ പിക് ബ്രോ ”

എന്നു ലുട്ടുലൊടുക്കു പോപ്പിൻസിനോട് പറഞ്ഞതായിരുന്നു അവർ തമ്മിലെ ശത്രുതയ്ക്കു മുഖ്യകാരണം.

വിക്രമൻറെയും രാധയുടെയും പിന്നെ മുത്തുവിൻറെയും രാജുവിൻറെയും മുഖ സാദൃശ്യം ശ്രദ്ധിച്ചിട്ടുണ്ടോ ?

ഒരമ്മ പെറ്റ അളിയന്മാർ എന്നേ പറയൂ .

ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ മായാവി കഥ ശരിക്കും ഇങ്ങനെയാണ് :-

കുട്ടൂസൻറെയും ഡാകിനിയുടെയും മക്കൾ ആണ് വിക്രമനും മുത്തുവും.

അവരുടെ കുട്ടികൾ ആണ് രാജുവും രാധയും.

എങ്ങനെയോ ഒരിക്കൽ മായാവി എന്നൊരു വില്ലൻ അവിടെ എത്തി.

മാന്ത്രിക ശക്തിയാൽ മായാവി രാജുവിൻറെയും രാധയുടെയും ഓർമ്മ നശിപ്പിച്ച് അവരെ അടിമകളാക്കി.

മായാവിയെ നശിപ്പിക്കാൻ കുട്ടൂസനും ഡാകിനിയും ശ്രമിക്കുന്നതിൻറെ കാര്യമിതാണ്.

സ്വന്തം മക്കളെ രക്ഷിക്കാൻ വേണ്ടിയാണ് വിക്രമനും മുത്തുവും അവരെ തട്ടികൊണ്ട് പോകാൻ നോക്കുന്നത്.

തട്ടികൊണ്ട് പോയി കുട്ടികളുടെ ഓർമ്മശക്തി തിരികെ ലഭിക്കാൻ ഉള്ള മന്ത്രവും മരുന്നുകളും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.

അതിനുള്ള ഭാരിച്ച ചിലവുകൾക്ക് വേണ്ടിയാ അവർ സ്ഥിരമായി ബാങ്ക് കൊള്ളയടിക്കാൻ പോകുന്നത് .

അന്നേരമൊക്കെ മായാവി എങ്ങനെയെങ്കിലും അവിടെയെത്തി സംഭവം കുളമാക്കും.

നെറ്റിയിൽ ചുമന്ന ബാൻഡും തലയിൽ കൊമ്പുമുള്ള മായാവിയാണ് ‘ദി റിയൽ വില്ലൻ ഓഫ്‌ ദി സ്റ്റോറി’ എന്നതാണ് കഥയിലെ ട്വിസ്റ്റ്‌ ……

You must be logged in to post a comment Login