മലയാള സിനിമയില്‍ കണ്ടു മടുത്ത ഫോര്‍മുലകള്‍

 

 

മലയാള സിനിമയില്‍ കണ്ടു മടുത്ത ക്ലീഷെകള്‍

 

 

 

 

 

 

കുട്ടിമാമ :- 

അമ്പതിനും അറുപതിനും ഇടയ്ക്കു പ്രായം. പാടശേഖരങ്ങളുടെ ഉടമയായ ചെറുകിട നാട്ടു പ്രമാണി. സഹോദരിയുടെ ഭര്‍ത്താവു അഥവാ നായകന്റെ അച്ഛന്‍ വളരെ പണ്ടേ മരിച്ചതിനാല്‍ കുടുംബത്തു കാരണവരുടെ സ്ഥാനമാണ് കുട്ടിമാമക്ക് ലഭിക്കാറുള്ളത്. സുന്ദരിയായ ഒരു മകള്‍ ഉറപ്പാണ്‌. അതികം ഡയലോഗ് ഇല്ലാത്ത ഭാര്യയും ഒപ്പം ഉണ്ടാവും. കറുത്ത ഫ്രൈയം ഉള്ള കണ്ണട, നേരിയതു, കാലന്‍ കുട എന്നിവയും മിക്കവാറും കൂടെ കാണും.

 

 

 

ആദ്യ രാത്രി

അപ്പര്‍ ക്ലാസ്സോ മിഡില്‍ ക്ലാസ്സോ, ലോ ക്ലാസ്സോ എന്തായാലും ആദ്യരാത്രി സെറ്റപ്പ് ഒരു പോലെ ഇരിക്കും. മുല്ലപൂ മാലകള്‍ കൊണ്ട് അലങ്കരിച്ച മണിയരയാണ് പ്രധാനം. ചന്ദന നിറമുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച വരന്‍ ഇരയെ കാത്തിരിക്കുന്ന അറവു ക്കാരനെ പോലെ മണിയറ കട്ടിലില്‍ കാത്തിരിപ്പുണ്ടാവും.

പെട്ടന്ന് ചാരി കിടക്കുന്ന വാതില്‍ പാളികളില്‍ ഒരു അനക്കം ഉണ്ടാവും.
സര്‍വാഭരണ വിഭൂഷിതയായി സെറ്റുടുത്തു കൈയില്‍ ഒരു ഗ്ലാസ്‌ പാലുമായി മണവാട്ടി നാണം കൊണ്ട് തല കുനിച്ചു പ്രവേശിക്കുമ്പോള്‍ വരന്‍ എന്നേറ്റു നില്കും. നാണത്തോടെ അവള്‍ പാല്‍ ഗ്ലാസ്‌ നീട്ടുമ്പോള്‍, അവള്‍ നീട്ടുന്നത് വയാഗ്ര ആണെന്ന ഭാവത്തില്‍ വരന്‍ അത് വങ്ങും.

ഗ്ലാസ്‌ വാങ്ങുബോള്‍ വരന്റെ വിരല്‍തുമ്പു വധുവിന്റെ വിരല്‍ തുമ്പില്‍ തൊടുമ്പോള്‍ വധു ആകെ കുളിരനിയും.

പകുതി കുടിച്ച ശേഷം വരന്‍ ഗ്ലാസ്‌ അവള്‍ക്കു നീട്ടും, ആ പാനപാത്രം സ്വീകരിക്കുന്ന വധു മറ്റെന്തോ ചെയുന്ന നിര്‍വൃതിയോടെ ഗ്ലാസിലെ അവശേഷിക്കുന്ന പാല്‍ കുടിച്ചു തീര്‍ക്കും.

ഗ്ലാസ്‌ മേശ മേല്‍ വച്ച് അവള്‍ വരനെ നോക്കുമ്പോള്‍ വയാഗ്ര മില്‍ക്കിന്റെ എഫ്ഫക്റ്റ്‌ തുടങ്ങിയ വരന്‍ അവളെ ഒറ്റ വലിക്കു കിടക്കയിലേക്ക് വീഴ്ത്തും..

പിന്നെ പരിചയമില്ലാത്ത തെങ്ങ് കയറ്റകാരന്‍ തെങ്ങുനോട് പരാക്രമം കാട്ടുന്നതുപോലെ വരന്‍ വധുവിന്റെ കാലുകളില്‍ കുറെ നേരം ചവിട്ടുകയും മറ്റും ചെയുഉം.

ദൂരെ മരകൊമ്പില്‍ ഇരുന്നു രണ്ടു ഇണകിളികള്‍ കൊക്കുരുംമുന്നതോടെ സംഗതി പൂര്‍ത്തിയാവും.

 

ടെലിഫോണ്‍ ടാപ്പിംഗ്

നീര രാഡിയ കേസിന്റെയൊക്കെ പശ്ചാതലത്തില്‍ ഏറെ പ്രസക്തവും പ്രധാനിയവും ഉള്ള ഒന്നാണിത്. ഇത് എങ്ങനെ സാധ്യമാക്കാം എന്നത് സാധാരണക്കാര്‍ക്ക് അറിയില്ലന്കിലും സിനിമയില്‍ ഇത് വളരെ എളുപ്പമാണ്.

ആരുടെയങ്കിലും നമ്പര്‍ ടാപ്പ്‌ ചെയ്തു ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തനം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ടെലിഫോണ്‍ department നമ്പര്‍ അറിയേണ്ടതുള്ളു.  നമ്പര്‍ ഡയല്‍ ചിയ്ത്തിനു ശേഷം “ ടെലെഫോണ്‍സ് ആല്ലേ ” എന്ന് ചോദിക്കുമ്പോള്‍ അപ്പുറത്ത് ഒരുപാട് വയറുകള്‍ കുത്തിയ ഒരു മേശയും പഴയ Recording സ്റ്റുഡിയോ യിലെ പോലെ വലിയ റീല്‍ ഉള്ള ടേപ്പ് Ricorder മായ് ഷര്‍ട്ടും പാന്റും ധരിച്ച ബോറനായ ഒരാള്‍ ഫോണ്‍ എടുക്കും. അയാള്‍ക്ക് വിളിക്കുന്ന ആളെ പരിചയം ഉണ്ടെന്നു മാത്രമല്ല അയാളോട് കടപ്പാടും ഉണ്ടായിരിക്കും. എന്നതിനാല്‍ വിളിക്കുന്ന ആള്‍ നിര്‍ദേശിക്കുന്ന നമ്പരുകള്‍ വേഗം കുറിചെടുക്കും.

തുടന്ന് രണ്ടു വയറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കുത്തുന്ന ടെലിഫോണ്‍സ് ജീവനക്കാരന്‍ ഹെഡ് ഫോണ്‍ എടുത്തു ചെവിയില്‍ വച്ച് കാതോര്‍ത്തു തുടങ്ങും.

നിമിഷങ്ങള്‍ക്കകം ചോര്‍ത്ത പെടേണ്ട ഇരകള്‍ തമ്മിലുള്ള സംഭാഷണം ആരംഭിക്കും. ചോര്‍ത്താന്‍ ആവശ്യപെട്ട ആള്‍ക് ആവശ്യമുള്ള വിവരം ഏതാണന്ന് അറിയാവുന്ന ജീവനക്കാരന്‍ പെട്ടെന്ന് പുള്ളിയുടെ ടേപ്പ്  റിക്കോര്‍ഡഇല്‍ റിക്കോര്‍ഡ്‌ സ്വിച്ച് അമര്‍ത്തും. ഫോണ്‍ സംഭാഷണം അവസാനിച്ചു കഴിയുമ്പോള്‍ സ്വിച്ച് ഓഫാക്കും.

ചോര്‍ത്തല്‍ ഓര്‍ഡര്‍ ചെയ്ത ആളുടെ അടുക്കല്‍ റേഡിയോ നാടകത്തിന്‍റെ വ്യക്തതയോടെ ചോര്‍ത്തിയ സംഭാഷണങ്ങള്‍ഉടെ കാസറ്റ്‌ നല്‍കി ഇനീം എന്തു വേണം എങ്ങിലും ഇതുപോലെ ചോര്‍ത്തി തരാം എന്ന് വാഗ്ദാനം ചയ്തു പ്രതിഫലം ഒന്നും കൈപറ്റതേ ജീവനക്കാരന്‍ മടങ്ങുന്നതോടെ ടെലിഫോണ്‍ ടാപിങ്ങും പൂര്‍ത്തിയാകും.

 

ഏതാ കുറെ സ്വതിരം നമ്പരുകള്‍

1. നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ ഇപ്പോഴും ചെരുപ്പ് കിട്ടും – ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?

2.. സിനിമയില്‍ ഉന്നം തെറ്റുന്ന കല്ല്‌ എല്ലായ്പ്പോഴും ഒരു ഗ്രാമീണന്‍ പാല്‍ കുടം തലയിലേറ്റി വരുന്നതില്‍ തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ?

3..നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല്‍ അല്ലെങ്കില്‍ ജയന്റ് വീലില്‍ കയറിയാല്‍ പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും – എന്ത് കൊണ്ടാണ് പെണ്ണുങ്ങള്‍ ഇങ്ങനെ ?

4. മെന്റല്‍ ഹോപിറ്റലില്‍ ഫുള്‍ കോമഡിയായിരിക്കും. തൊട്ടാല്‍ പൊട്ടുന്ന തരത്തില്‍ ഉള്ള ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ആയിരിക്കും എല്ലായിടത്തും.

5. കൊമെഡിയനമാര്‍എപ്പോഴും ചാണക കുഴിയില്‍ വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല

6. ബോംബ്‌ പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും – ആര്‍ക്കും ഒരു പൊള്ളല്‍ പോലും ഏല്‍ക്കില്ല .

7 .ഷോക്കടിച്ചാല്‍ മുടി കുന്തം പോലെ നില്‍ക്കും , പിന്നെ അവരെ രക്ഷിക്കാന്‍ ആരെങ്കിലും പോയാല്‍ അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്‍ക്കും – വേറെ കുഴപ്പമൊന്നും സംഭവിക്കില്ല

8. നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും

9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില്‍ വില്ലനായ മകന്‍ മരിക്കുന്നു

10. ഉന്നമില്ലാത്ത വില്ലന്മാര്‍, ഉന്നമുള്ള നായകന്‍.

11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല.

12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന്‍ തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില്‍ നിന്ന് കുത്താല്‍ വല്ലോം പോകുവാനെങ്കില്‍ ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും

13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും. തമിഴില്‍ ആണ് കൂടുതല്‍. നിഷ്കളങ്കത കാണിക്കാന്‍ ആണ് . നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂ പീസില്‍ വരും. അല്ലെങ്കില്‍ നായികയെ കാണിക്കുമ്പോള്‍ അaന്ധയെ സഹായിക്കുന്ന , വൃദ്ധരെ വഴി നടത്തുന്ന, , സന്മനസ്സുള്ള പെണ്ണായിരിക്കും .

14. ബലാല്‍സംഗം കഴിഞ്ഞാല്‍ നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം

15. നായികയുടെ നഗ്നത നായകന്‍ കണ്ടാല്‍, ജീവന്‍ രക്ഷിച്ചാല്‍ പ്രേമം

16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന്‍ മൂന്നു മിനിറ്റില്‍ അധികം കാണിച്ചാല്‍ ..അതിനര്‍ത്ഥം അക്സിടന്റ്റ്‌ ഉറപ്പ്

17. എണ്പതുകളില്‍ തൊഴില്‍രഹിതര്‍ ആയ ചെറുപ്പക്കാര്‍ സംഘം ചേര്‍ന്നാല്‍ വായില്‍നോട്ടം .കോമഡി , ഇന്നാണെങ്കില്‍ കൊട്ടേഷന്‍

18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല

19. അയാള്‍ എന്നെ …………… (അത്രേ പറയൂ , വേണമെന്കിഇല്‍ നശിപ്പിച്ചു എന്ന് ചേര്‍ക്കാം )

20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള്‍ രംഗ പ്രവേശം ചെയ്യുമ്പോള്‍ ..ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന്‍ കാണിക്കും

21. നായികയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ …നായകന്‍റെ കൂട്ടുകാരന് വേണമെങ്കില്‍ അവളെക്കാള്‍ ഭംഗി കുറഞ്ഞ അവളുടെ തോഴിയെ പ്രേമിക്കാം

22. വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല

23. ക്യപുസ്‌ ആണെന്കി ഒരു ബൈക്ക് , അതിനു ചുറ്റും കൊറേ പിള്ളേര്‍ , ചര്‍ച്ച , ഒരു മണ്ടന്‍

24. നായകന്റെ കാമുകി വേറെ കല്യാണം കഴിച്ചാലും  കന്യക ആയിരിക്കും. ഒന്നുകില്‍ ആദ്യ രാത്രിയില്‍ ഭര്‍ത്താവ അപകടം പറ്റി മരിക്കുകയോ അല്ലങ്കില്‍ കിടപ്പിലാവുകയോ ചെയും. എന്തായാലും നായകന്‍ വേണ്ടും അതെ നായികയെ കല്യാണം കഴിക്കുകയാണെങ്കില്‍ അവള്‍ അപ്പോളും കന്യക ആയിരിക്കും.

25. നായകന് മൂത്ത രണ്ടു ചേച്ചിമാര്‍ ഉണ്ടെങ്കില്‍ അവരും അവരുടെ ഭര്‍ത്താക്കന്മാരും പ്രശ്നക്കാര്‍ ആയിരിക്കും ..ഇപ്പോഴും കാശിന്റെ കാര്യം പറഞ്ഞു നായകനെ കഷ്ടപ്പെടുത്തും …പക്ഷെ അനിയത്തി മാത്രം നായകനും ഇപ്പോഴും സപ്പോര്‍ട്ട് ആയിരിക്കും

26. നായിക ഗുണ്ടയുടെ കയ്യില്‍ കടിച്ച് ഓടി രക്ഷപ്പെടുമ്പോള്‍ എത്ര വലിയ ഫിറ്റ് ആയ ഗുണ്ട ആയാലും കിലോമീറ്ററോളം ഓടിയാലും നായികയുടെ ഏഴു അയലത്ത് എത്തില്ല..
നായിക അവസാനം നായകന്‍റെ നെഞ്ചത്ത് ഇടിച്ചാണ് നില്‍ക്കുക

27. നായകന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങുന്ന സീന്‍ ..”എത്രയായി?”..”12 രൂപ”…നായകന്‍ ഒരു നോട്ട് എടുത്തു കൊടുക്കുന്നു ..ബാക്കി പൊലുംചോദിക്കാതെ നടന്നു നീങ്ങുന്നു /അവിടെയുള്ള മുറുക്കാന്‍ കടക്കാരന്‍ “ഇക്ക”യുമായി പരിചയം പുതുക്കുന്നു ..ഓട്ടോ കാരന്നും കാഷ് കിട്ടുന്ന നിമിഷം സ്ഥലം വിടും

28. ആരു വീട്ടിൽ വന്നാലും രണ്ടാമത്തെ ഡയലോഗിൽ നായകന്റെ/നായികയുടെ അമ്മ പറയും :“ നിങ്ങൾ സംസാരിച്ചിരിക്കു അപ്പോഴേക്കും ഞാൻ ചായയെടുക്കാം

29.നായകന്റെ / നായികയുടെ അച്ഛനെ/അമ്മയെ വില്ലന്‍ വെടിവെചിടുന്നു…..എന്നാലും ഉടനെയൊന്നും മരിക്കില്ല …..നായകനും നായികയും ഒക്കെ വന്നു കാര്യങ്ങള്‍ ഒക്കെ സംസാരിച്ചതിന് ശേഷമേ മരിക്കുള്ള്………..വില്ലന്മാരുടെ ഗുണ്ടകള്‍ ( ഇരട്ടി വലിപ്പമുള്ളവര്‍ ) ഒറ്റ വെടിക്ക് ചത്ത്‌ വീഴും …..

courtesy to  Metro manorama, Berly thomas and facebook/bhoolokam

You must be logged in to post a comment Login