മലയാളി പ്ലിംഗോ പ്ലിംഗസ്യ …

ഇതാ ഫേസ്ബുക്കിൽ കണ്ട ഒരു അടിപൊളി തമാശ കഥ …

ഒരു തമിഴന്‍ മീന്‍ മാര്‍ക്കറ്റില്‍ പോയി. മലയാളിയായ മീന്‍ വില്പനക്കാരനോട്

“മീന്‍ ഇറുക്കാ ????”

മലയാളി കച്ചവടക്കാരന്‍: “ങേ മീനാ? ഇല്ല. മീന്‍ ഇറുക്കില്ല”

തമിഴന്‍: “പിന്നെ എന്നാ ഇറുക്ക്‌?”

മലയാളി: “ഞണ്ട് ഇറുക്കും”

തമിഴന്‍: “അപ്പടീനാ 2 ഞണ്ടെ പോടുങ്ങെ”

മലയാളി: “അണ്ണാച്ചി പോടുള്ള ഞണ്ടോന്നും ഇവിടെ വിക്കൂലാ. ഇത് നല്ല ഒന്നാംതരം ഞണ്ട് ആണ്. അണ്ണാച്ചിക്ക് നല്ല ഞണ്ട് അല്ലെ വേണ്ടത്?”

തമിഴന്‍: ആമ

മലയാളി: ങേ? അല്ല അണ്ണാച്ചിക്ക് ഞണ്ട് ആണോ ആമയാണോ വേണ്ടത്?

തമിഴന്‍: നാന്‍ മൊതലയെ സോന്നിയെ.

മലയാളി: എടൊ പാണ്ടി താന്‍ ആദ്യം പറഞ്ഞു ഞണ്ട് തരാന്‍… പിന്നെ പറഞ്ഞു ആമയെ തരാന്‍… ധാ ഇപ്പൊ പറയുന്നു മൊതലയെ തരാന്‍…. താന്‍ എന്താ മലയാളികളെ കളിയാക്കാന്‍ ഇറങ്ങിയെക്കുവാ? ഇവിടെ മൊതല ഒന്നും ഇല്ല.. അതിരിക്കട്ടെ നിനക്കൊക്കെ നമ്മള്‍ടെ മുല്ലപെരിയാര്‍ വേണം അല്ലേടാ പാണ്ടീ?

തമിഴന്‍ പ്ലിംഗ്. മലയാളി ഫീലിംഗ് പുശ്ചം.

കഥാസാരം : ഒടുക്കം തമിഴന്‍ അണക്കെട്ടും കൊണ്ട് പോയി. അവിടെ മീന്‍, ഞണ്ട്, ആമ, മൊതല ഒക്കെ വളര്‍ത്താം.
മലയാളി പ്ലിംഗോ പ്ലിംഗസ്യ പ്ലിംഗസ്യ

2 Responses to മലയാളി പ്ലിംഗോ പ്ലിംഗസ്യ …

  1. Pingback: montre hermes vintage wine

  2. Pingback: mcm visetos reversible leather belt

You must be logged in to post a comment Login