മലയാളി തലയാട്ടുന്നത്‌ എന്ത് കൊണ്ട് ?

thalayattal
മലയാളി തലയാട്ടുന്നത്‌ എന്ത് കൊണ്ട് ? വേണമെങ്കിലും വേണ്ടെങ്കിലും തലയാട്ടും ..

സമ്മതം ആണെകിലും അല്ലെങ്കിലും ഒരേ തലയാട്ടൽ …

ഇന്ത്യക്കാരുടെ തലകുലുക്കല്‍ ആധാരമാക്കിയെടുത്ത യുട്യൂബ് വിഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റാകുന്നു. മുംബൈ സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ പോള്‍ മാത്യൂവാണ് വീഡിയോയുടെ നിര്‍മ്മാതാവ്. വേണം, വേണ്ട, ആയിരിക്കാം തുടങ്ങിയ നിരവധി കാര്യങ്ങള്‍ സംവദിക്കാന്‍ ഇന്ത്യക്കാര്‍ തലകുലുക്കിനെ പലതരത്തില്‍ ആശ്രയിക്കാറുണ്ട്. കഴിഞ്ഞയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

ഇത്രയേറെ ആളുകള്‍ക്ക് ഹരമാകുമായിരുന്നുവെങ്കില്‍ കുറച്ചുകൂടി ഭംഗിയായി വീഡിയോ ചിത്രീകരിക്കുമായിരുന്നുവെന്ന് പോള്‍ മാത്യു പറഞ്ഞു. ചില തലകുലുക്കലുകളെ തമാശയ്ക്ക് വേണ്ടി അല്‍പ്പം പര്‍വ്വതീകരിച്ചതായി മാത്യൂ സമ്മതിക്കുന്നു. പുറത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതൊരു പഴയ തമാശയാണെങ്കിലും ഇന്ത്യക്കാരന്‍ കൂടുതല്‍ സ്വയം ബോധമുള്ളവനാകുന്നതിന്റെ സൂചനകളാണ് വിഡിയോ നല്‍കുന്നത് വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും ഇന്ത്യക്കാരനുമായ നീരജ് ചോക്ഷി പറഞ്ഞു.

പോള്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള മീന്‍ ഫ്രൈഡ് ചിക്കന്‍ കറി എന്ന കൂട്ടായ്മയുടെ മൂന്നാമത്തെ സംരംഭമാണ് ഇന്ത്യന്‍ ഹെഡ്ഷേക്ക്സ്. കോട്ടയം സ്വദേശി കെവിന്‍, മാവേലിക്കരക്കാരന്‍ അഖില്‍, കൊല്ലം സ്വദേശി എബി എന്നിവരാണ് അഭിനേതാക്കളായെത്തിയത്. അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമയില്‍ നായകനായി അഭിനയിച്ചത് പോള്‍ മാത്യുവാണ്. “പട്ടികടിക്കല്ലേ വീട്ടുകാരേ, ഞങ്ങള്‍ പട്ടാണി വിക്കണ പിള്ളേരാണേ… എന്ന പാട്ട് ഹിറ്റായതോടെ പോള്‍ മാത്യു ശ്രദ്ധിക്കപ്പെട്ടിരുന്നു. പോള്‍ മാത്യുവിന്റെ അച്ഛനും പ്രശസ്ത പരസ്യ സംവിധായകനുമായ മാത്യു പോളാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമ സംവിധാനം ചെയ്തത്.

ഇതാ ഈ വീഡിയോ ആസ്വദിക്കൂ ..

You must be logged in to post a comment Login