മലയാളിയോടാണോ പെരുമ്പാമ്പിന്റെ കളി ..?

പെരുമ്പാമ്പിന്റെ വായില്‍നിന്ന് വെറുംകൈയോടെ ആട്ടിന്‍കുട്ടികളെ പുറത്തെടുക്കുന്ന മലയാളി യുവാവിന്റെ വീഡിയോ വിദേശമാധ്യമങ്ങളില്‍ വൈറലാവുന്നു

പെരുമ്പാമ്പിന്റെ ശരീരവും വായും അമര്‍ത്തിപിടിച്ച് വെറും കൈകള്‍ കൊണ്ട് പെരുമ്പാമ്പ് വിഴുങ്ങിയ ആട്ടിന്‍ കുട്ടികളെ പുറത്തെടുത്ത മലയാളി യുവാവിന്റെ വീഡിയോ വിദേശ മാധ്യമങ്ങളില്‍ വൈറലാവുന്നു. ബ്രിട്ടനിലെ പ്രമുഖ ടാബ്ലോയിഡ് ഡെയ്‌ലി മെയില്‍, ബസ് ഫീഡ് തുടങ്ങിയ മാധ്യമങ്ങള്‍ വീഡിയോ അടക്കം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. നിരവധി വിദേശികളും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

മൂന്ന് മാസം മുമ്പ് യൂ ട്യൂബില്‍ ഒരു മലയാളി പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയത്. കേരളത്തിലെ ഏതോ സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരിച്ചത്. ആട്ടിന്‍ കുട്ടികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയതോടെ കുറേ പേര്‍ അതിന്റെ വായില്‍നിന്ന് ആടുകളെ മോചിപ്പിക്കാന്‍ രംഗത്തു വരികയായിരുന്നു. ഒരു യുവാവ് വെറും കൈകള്‍ കൊണ്ട് പെരുമ്പാമ്പിനെ അമര്‍ത്തിഞെക്കി ആടുകളെ പുറത്തേക്ക് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. ചുറ്റും കൂടിയവര്‍ മലയാളത്തില്‍ കമന്റുകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഈ വീഡിയോ എപ്പോള്‍ എവിടെയാണ് ചിത്രീകരിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, അതിവേഗമാണ് വിദേശ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ ലോകത്തും ഇത് പടരുന്നത്.

വീഡിയോ കാണുക

You must be logged in to post a comment Login