മലയാളിയുടെ സ്വന്തം മുണ്ട്

മലയാളിയുടെ സ്വകാര്യ അഹങ്കാരം ആണ് മുണ്ട് . ഇത് നമുക്ക് മാത്രം ഉടുക്കാന്‍ പറ്റുന്ന ഒരു അത്ഭുത സംഭവം ആണ്.
പല മറുനാട്ടുകാരും എന്നോടെ ചോദിച്ചിട്ടുണ്ട് , നിങ്ങള്‍ എങ്ങനെ ഈ മുണ്ട് ഉടുത്തു കൊണ്ട് നടക്കുന്നു ? അത് ഉരിഞ്ഞു പോകാതെ എങ്ങനെ അരയില്‍ നിര്‍ത്തിയിരിക്കുന്നു ? അത് വള്ളി ഇട്ടു കെട്ടി നിര്‍ത്തിയിരിക്കുകയാണോ ?

ഈ കാര്യങ്ങള്‍ ഒക്കെ അവരെ പറഞ്ഞു മനസ്സില്‍ ആക്കുവാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. ഒരിക്കല്‍ ഞാന്‍ ഒരു വിദേശി സുഹൃത്തിനു മുണ്ട് ഉടുക്കുനത് എങ്ങനെ ആണെന്ന് കാണിച്ചു കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആണ്, ഇത് അത്ര നിസരമാല്ലലോ എന്ന് എനിക്ക് മനസില്‍ ആയതു. അയാള്‍ കഠിനമായി പരിശ്രമിച്ചിട്ടും മുണ്ട് ശരിയായി ഉടുക്കുവാന്‍ പറ്റാതെ സുല്ലിട്ടു. ഞാന്‍ അത് പുഷ്പം പോലെ ഉടുക്കുന്നത് കണ്ടിട്ട് ‘” ഈ മല്ലുസ് കൊള്ളാമല്ലോ “എന്ന് അങ്ങേരു മനസ്സില്‍ വിചാരിച്ചിട്ടുണ്ടാവും ..

ഇതാ മുണ്ടിനെ പറ്റി ഒരു അടിപൊളി വീഡിയോ … എന്താണ് മുണ്ട് , അത് എങ്ങനെ ഉടുക്കണം ? മുണ്ടില്‍ കൂടി നമ്മുടെ മനസ്സില്‍ ഇരുപ്പു എങ്ങനെ പ്രകടിപ്പിക്കാം ? അങ്ങനെ മുണ്ടിനെപറ്റി എല്ലാം എവിടെ കാണാം … enjoy it

ഒരു കാര്യം സത്യം ആണ്. മലയാളികളുടെ ജീവിതത്തില്‍ പകുതി സമയവും മുണ്ട് ഉടുക്കുവാനും, പിന്നീടു അത് അഴിച്ചു മുറുക്കി ഉടുക്കുവാനും ആണ് ചിലവഴിക്കുന്നത് … കേരളത്തില്‍ വ്യവസായം വളരാതതും അത് കൊണ്ടാണത്രെ .. മുണ്ടു ഊരി ഉടുതുകൊണ്ട് സാദാ സമയവും നില്‍ക്കുന്നതിനാല്‍ ജോലി ചെയ്യാന്‍ സമയം എവിടെ ?

സമരങ്ങള്‍ നടക്കുമ്പോള്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുമ്പോള്‍ മുണ്ട് ഇല്ലാതെ അടി വസ്ത്രവും ആയി പലരും ഓടുന്നത് സ്ഥിരം കാഴ്ച ആണ്.. ഈ ദൃശ്യങ്ങള്‍ TV ചാനലുകാര്‍ ഭംഗിയായി കാണിക്കുനതിനാല്‍ സമരത്തിന്‌ പോകുമ്പോള്‍ നല്ല അടിവസ്ത്രം ധരിക്ക്കുവാന്‍ പലരും ശ്രദിക്കാറുണ്ട്.

ഇത്ര ബുദ്ധിമുട്ടി ഉടുക്കുന്ന മുണ്ടിന്റെ, അകത്തു മൊബൈല്‍ ഫോണ്‍ കൂടി മടിയില്‍ കെട്ടി വയുക്കുനത് മലയാളിയുടെ ജോലി ഭാരം വര്ധിപിച്ചിട്ടുണ്ട് .. ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്ന് പലര്‍ക്കും ആശങ്ക ഉണ്ടായിരുന്നു. പക്ഷെ അത് പുഷ്പം പോലെ മലയാളി കൈകാര്യം ചെയ്തു .. മാറ്റരു അത്ഭുതം ..

ഈ വീഡിയോ കണ്ടു ആസ്വദിക്കൂ ..

One Response to മലയാളിയുടെ സ്വന്തം മുണ്ട്

 1. Anonymous September 22, 2012 at 12:41 pm

  മുണ്ടിനെ പറ്റിയുള്ള video നന്നായി. അധികം പൂസായാല്‍ മുണ്ടുരിഞ്ഞ് തലയില്‍
  കെട്ടും. ആരെയും കൂസാത്ത പ്രകൃതം എന്ന് തോന്നും. മല്ലുസിനു ദേഷ്യം വന്നാല്‍
  ഉടുത്തിരിക്കുന്ന മുണ്ട് പൊക്കി കാണിക്കും. കേരള നിയമ സഭയില്‍ പോലും
  ഇങ്ങനെ ചെയ്തിട്ടുണ്ട്. ‘മുണ്ട് പൊക്കി കാണിക്കുക’ എന്നൊരു ശൈലി തന്നെ
  ഉണ്ട് താനും.

You must be logged in to post a comment Login