മദ്യശാല പൂട്ടികുവാന്‍ ഹര്‍ത്താല്‍, ഇപ്പോള്‍ മദ്യശാല തുറക്കുവാന്‍ ഹര്‍ത്താല്‍

malayalam bloggers logo
കഞ്ഞിരപ്പ്ള്ളിക്കടുത്തു മണിമലയിലാണ് സംഭവം ..

അളമുട്ടിയാല്‍ ചേരമാത്രമല്ല ഏത്‌ പാമ്പും കടിക്കും… ഞങ്ങളെ തല്ലേണ്ട അമ്മാവാ .. ഞങ്ങള്‍ നേരെ ആകുവാന്‍ പോകുന്നില്ല എന്ന് പറഞ്ഞത് പോലെ ആണ് ഇവിടുത്തെ കാരിയങ്ങള്‍ .. എന്തിനും ഒരു പരിധി വേണ്ടേ …

വേണ്ട വേണ്ട എന്ന് വച്ചാല്‍, തലയില്‍ കയറി നിരങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും ?

സ്വന്തം നാടിലുള്ള ഷാപ് പൂട്ടിയാല്‍ പിന്നെ അടുത്ത നാട്ടില്‍ പൊയ് വെള്ളം അടിക്കാന്‍ ഉള്ള additional ചെലവ് സര്‍ക്കാര്‍ തരുമോ ? അവിടെ പൂസായി വീണാല്‍ വീട്ടില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ വണ്ടി വിട്ടു തരുമോ ? ഇങ്ങനെ ഉള്ള additional ചെലവുകള്‍ കാരണം കുടുംബം പട്ടിണിയായി പോയാല്‍ ആര് സമാധാനം പറയും ?

ഇപ്പോള്‍ റോഡില്‍ വീണു കിടന്നാല്‍ ഭാര്യ യും പിള്ളാരും വന്നു ചുമന്നു വീട്ടില്‍ എത്തിക്കും. അത് പോലെയാണോ അന്യ നാട്ടില്‍ റോഡരികില്‍ വീണു കിടന്നാല്‍ ? സ്വന്തം ഭാര്യ രാത്രിയില്‍ അന്യ നാട്ടിലേക്കു ഒറ്റയ്ക്ക് വരേണ്ടേ ? അവിടെ അവള്‍ക്കു എന്ത് സുരക്ഷിതത്വം ? മുഴു കുടിയന്മാരുടെ നാടാണ് … വല്ലതും പറ്റിയാല്‍ പിന്നെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? ഇങ്ങനെ എല്ലാ ദിവസവും രാത്രി മുഴുവനും കറങ്ങി നടന്നാല്‍ കുട്ടികളുടെ പഠനം തകരാറില്‍ ആവുകയില്ലേ.. അവരുടെ ഭാവി പോയാല്‍ ആര്‍ക്കു ചേതം ?

ഈ നാട്ടിലെ പട്ടികള്‍ വളരെ പാവങ്ങള്‍ ആണ്. പൂസായി ശര്ദിച്ചു വഴിയില്‍ കിടന്നാല്‍ അവറ്റകള്‍ വന്നു നക്കിയിട്ടു കടിക്കാതെ />പൊയ്കൊള്ളും. അതുപോലെ ആണോ അയല്‍ നാടായ കാഞ്ഞിരപ്പള്ളിയിലെ കാര്യം. അവിടുത്തെ പട്ടികള്‍ ഇറച്ചിയും മീനും തന്നെ തിന്നു നല്ല ശര്യം ഉള്ളവയാണ്. അവിടെ പൂസായി വീണു കിടന്നാല്‍ പിന്നെ ഒന്നും പറയണ്ട. നക്കി കഴിഞ്ഞിട്ടു വയറു നറഞ്ഞില്ലന്കില്‍ അവറ്റകള്‍ വേറെ പലതും കടിച്ചു കൊണ്ട് പൊയി എന്നിരിക്കും. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പിന്നെ ജീവിച്ചിട്ട് കാര്യം ഉണ്ടോ ?

 

 

 

 

 

 

ഞങ്ങളുടെ കള്ള്, ഞങ്ങളുടെ വയറു, അത് കുടിച്ചു ഞങ്ങളുടെ റോഡില്‍ പൂസായി കിടന്നാല്‍, ഞങ്ങളുടെ അയല്‍പക്കം കാരെ രണ്ടു തെറി പറഞ്ഞാല്‍, ഞങ്ങളുടെ ഭാര്യ മാരുടെ പുറത്തിനിട്ടു രണ്ടു പൊട്ടീര് കൊടുത്താല്‍, അവരുടെ അടി വയറിനിട്ടു ഞങ്ങളു തൊഴിച്ചാല്‍ നിങ്ങള്ക്ക് എന്താ സര്‍കാരെ ?

നാട്ടുകാര്‍ക്ക് പലതരം ചോദ്യങ്ങള്‍ ഉണ്ട് ..

മദ്യശാലയ്‌ക്കെതിരേ സമരപരമ്പരകള്‍ നടന്നപ്പോളെല്ലാം പരമാവധി സംയമനം പാലിച്ചു നിന്നവരാണിവര്‍. പക്ഷേ പഞ്ചായത്തിലും പരിസര പ്രദേശത്ത്‌ ഒരിടത്തും മദ്യശാല പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കില്ലെന്നു വച്ചാല്‍..പിന്നെ പത്തി വിടര്‍ത്തുക തന്നെ വഴി.
സര്‍ക്കാര്‍ ചെലവില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അല്‍പം മദ്യത്തിനായി അവസാനം അറ്റകൈ തന്നെ പ്രയോഗിച്ചു. ഹര്‍ത്താല്‍..! ….. …. വകുപ്പ്‌ മന്ത്രിക്കു നിവേദനവും നല്‍കി. മദ്യശാല നിര്‍ത്താലാക്കുന്നതിനെതിരേ ഇന്നു മണിമലയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌ ഇവര്‍.

 

സംയുക്‌ത ഡ്രൈവേഴ്‌സ് യൂണിയന്റെയും മദ്യ ഉപഭോക്‌താക്കളുടെയും നേതൃത്വത്തിലാണ്‌ ഹര്‍ത്താല്‍ നടത്തുന്നത്‌. വ്യാജമദ്യത്തെയും സ്വകാര്യ ബാര്‍ ഉടമകള്‍ കൊള്ളവിലയ്‌ക്ക് വില്‍ക്കുന്ന മദ്യത്തെയും ആശ്രയിക്കേണ്ട ഗതികേടിലേക്ക്‌ തങ്ങളെ തള്ളി വിടുകയാണ്‌ മദ്യവിരുദ്ധ സമരക്കാര്‍ ചെയ്യുന്നതെന്നാണ്‌ ഇവരുടെ വാദം.

Photobucket

3 Responses to മദ്യശാല പൂട്ടികുവാന്‍ ഹര്‍ത്താല്‍, ഇപ്പോള്‍ മദ്യശാല തുറക്കുവാന്‍ ഹര്‍ത്താല്‍

 1. Anil kumar September 24, 2012 at 8:33 am

  @mallusingh:disqus
  ഇതില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കള്ളടിച്ചു കിടക്കുന്നതല്ല. മയക്കുമരുന്ന് കുത്തിവച്ചു കിടക്കുന്നതാണ്. പാന്റ് ഇട്ട ആളുടെ ഇടതു കൈത്തണ്ടയില്‍ സിറിഞ്ച് കാണാം.
  കുറെ നാള്‍ മുന്‍പ് ചാനലുകാര്‍ ആഘോഷിച്ച ഒരു സംഭവമാണ് ഇത്. രണ്ടു പേര്‍ മരിച്ചുകിടക്കുന്നു എന്നുപറഞ്ഞു ഏതോ ചാനലില്‍ ഫോണ്‍ വരികയും അവര്‍ അവിടെ ചെന്നപ്പോള്‍ മയക്കുമരുന്ന് കുത്തിവച്ചു ബോധം നഷ്ട്ടപ്പെട്ട ഇവരെ കാണുകയും ആയിരുന്നു.

 2. Anonymous September 22, 2012 at 10:56 am

  ഇതില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇവന്മാരെ നമ്മുടെ
  മദ്യ കേരളത്തിന്റെ brand ambassador മാരാക്കാം. വീടിനടുത്തുള്ള മദ്യ
  ഷാപ്പ്‌ വേറെ ദിക്കിലേക്ക് മാറ്റുന്നത് കൊണ്ട് വേറെയും ഉണ്ട് നഷ്ടം.
  രാത്രിക്ക് ഉറങ്ങണമെങ്കില്‍ ഭാര്യയെ തല്ലണം. നാട്ടുകാരെ തെറിയും
  വിളിക്കണം. ഭാര്യയെ തല്ലണമെങ്കില്‍ പൂസാകണം. പൂസാകണമെങ്കില്‍ രണ്ടെണ്ണം
  അകത്തു ചെല്ലണം. അയല്‍ നാട്ടില്‍ നിന്നും ഇത് അടിച്ചിട്ട് വന്നാല്‍
  വീട്ടിലെത്തുമ്പോള്‍ ഭാര്യയെ തല്ലാന്‍ മാത്രമുള്ള പൂസ് മിച്ചം കാണുകയില്ല.
  അപ്പോള്‍ കുടിച്ചത് കൂടാതെ ഒരു പയിന്റു extra വാങ്ങി കൊണ്ട് വരേണ്ടി വരും.
  അതിനുള്ള കൂടുതല്‍ ചെലവു സര്‍കാര്‍ തരുമോ? കൂടാതെ രണ്ടെണ്ണം അടിച്ചാല്‍
  ആരെയെങ്കിലും തെറി വിളിക്കണം. അതാണ് ശീലം. നാട്ടുകാരാണെങ്കില്‍ അവരെ തെറി
  വിളിച്ചാല്‍ അവര്‍ ക്ഷമിച്ചോളും. അയല്‍ നാട്ടുകാരെ തെറി വിളിച്ചാല്‍ അവര്‍
  കൈ വെച്ച് വല്ല അംഗഭംഗവും വന്നു പോയാലോ?അതിനാരു സമാധാനം പറയും?

 3. Anonymous September 22, 2012 at 9:29 am

  ഒഴുക്കുള്ള എഴുത്ത്……ഭാവുകങ്ങള്‍.

You must be logged in to post a comment Login