മദ്യപാനത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ കുറയ്ക്കുവാന്‍ ചില ടിപ്സ്..

മദ്യപാനത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ കുറയ്ക്കുവാന്‍ ചില ടിപ്സ്..

കൂട്ടുകാരുടെ കൂടിയുള്ള ഷെയര്‍ ഇട്ടുള്ള അടികള്‍ പരമാവധി ഒഴിവാക്കുക.. ഫ്രണ്ട്സിന്റെ കൂടെ അടിക്കുമ്പോള്‍ സ്വന്തം കപ്പാസിറ്റി കാണിക്കുവാനുള്ള പ്രവണതയും കൊടുത്ത ഷെയര്‍ മുതലാക്കാന്‍ ഉള്ള ത്വരയും ഉണ്ടാകും.. രണ്ടും ദോഷമേ ഉണ്ടാക്കൂ..

സാഹചര്യങ്ങള്‍ അനുവദിക്കുന്നു എങ്കില്‍ സ്വന്തം വീട്ടില്‍ ഇരുന്നു തന്നെ മദ്യപിക്കുക.. ഓവര്‍ ആകാനുള്ള സാധ്യതകള്‍ ഒഴിവാക്കാനാകും.. സൈഡ് ഡിഷ്‌ ചിലവില്ലാതെ ലഭിക്കും..

പരമാവധി സൈഡ് ഡിഷുകള്‍ ഒഴിവാക്കുക.. സൈഡ് ഡിഷ്‌ കൂടിയാല്‍ പെഗ്ഗിന്റെ എണ്ണവും കൂടാന്‍ സാധ്യതയുണ്ട്.. അതൊരു വസ്തുതയാണ്..

ഇനി സൈഡ് ഡിഷ്‌ ഉണ്ടായേ തീരു എങ്കില്‍ ബീഫ്‌,പോര്‍ക്ക്‌,ചിക്കന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.. പകരം കൊക്കുമ്പര്‍, ക്യാരറ്റ്‌ തുടങ്ങിയവ കൂടുതല്‍ ഉപോഗിക്കുക. (ഇരുപതു രൂപ കൊടുത്താല്‍ മൂന്നു വല്ല്യ കൊക്കുമ്പര്‍ കിട്ടും.. ക്യാരറ്റ്‌ അതില്‍ കൂടുതല്‍ കിട്ടും..)
പൈസ ലാഭം മാത്രമല്ല അതിന്റെ ഗുണം.. കൊളസ്ട്രോള്‍, അസിഡിറ്റി തുടങ്ങിയ രോഗസാധ്യതകളെയും ഒരു പരിധി വരെ ഒഴിവാക്കാം..

സോഡാ, കോള തുടങ്ങിയവ ഒഴിവാക്കി നോര്‍മല്‍ വാട്ടര്‍ ഉപയോഗിക്കുക.. ഗുണം ശരീരത്തിനും പോക്കറ്റിനും ഒരുപോലെയാണ്..

കൂറ സാധനങ്ങള്‍ എല്ലാ ദിവസവും അടിക്കുന്നത് ഒഴിവാക്കി ആ കാശിനു നല്ല സാധനം വാങ്ങി ആഴ്ചയില്‍ ഒരു ദിവസം അടിക്കുക.. വിസ്കി ആണ് നല്ലത്..

At last but not least… മദ്യപിക്കാത്ത കൂട്ടുകാരെ ഒരിക്കലും കൂടെ കൂട്ടാതെ ഇരിക്കുക.. സൈഡ് ഡിഷ്‌ മുഴുവനും അവന്മാര് അടിച്ചു തീര്‍ക്കും..

You must be logged in to post a comment Login