ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം എന്തൊക്കെ ?

കാര്യം നിസ്സാരം. ഭാര്യ TV പോലെ യാണ്
കാമുകിയോ ?
മൊബൈല്‍ ഫോണ്‍ പോലെയും.
കത്തിയില്ല??????
കത്തിക്കാം.
1. വീട്ടില്‍ ഭര്‍ത്താവ് TV കാണും. പുറത്തു പോകുമ്പോള്‍ TV പൊക്കിക്കൊണ്ട് പോകുമോ. ങേ ? ഇല്ല. മൊബൈല്‍ ഫോണ്‍ കൂടെ കൊണ്ട് പോകും.
2. ചില TV പ്രോഗ്രാമുകള്‍ ഭര്‍ത്താവ് ഇഷ്ടപ്പെടുന്നു എന്നത് സത്യം തന്നെ. എങ്കിലും കൂടുതല്‍ നേരവും മൊബൈല്‍ ഫോണില്‍ കളിയ്ക്കാന്‍ ആണ് താല്പര്യം. അല്ലെ ?
3. TV ജീവിതകാലത്തെക്ക് ഫ്രീ ആണ്. എന്നാല്‍ മൊബൈല്‍ പതിവായി പണം അടച്ചില്ലെങ്കില്‍ പരിപാടികള്‍ നിറുത്തും..
4. TV വലുപ്പം ഏറിയതാണ്. മിക്കപ്പോഴും പഴയതും.എന്നാല്‍ മൊബൈല്‍ ഏറ്റവും പുതിയ മോഡല്‍ ആയിരിക്കും. ഭാരം ഇല്ലെന്നു തന്നെ പറയാം. കാണാന്‍ നല്ല ഭംഗി. കൂടെ കൊണ്ട് നടക്കാം..
5. TV പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് സഹിക്കാവുന്നതെ ഉള്ളൂ. മൊബൈല്‍ അങ്ങനെയല്ല.
6. TV യ്ക്ക് റിമോട്ട് ഉണ്ട്. മൊബൈലിനു ഇല്ല.
7. മൊബൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും, സംസാരിക്കാം. TV യോട് സംസാരിക്കാന്‍ പറ്റില്ല. ഇങ്ങോട്ട്പറയുന്നത് ചുമ്മാ അങ്ങ്കേട്ടോളണം.
8. TV യില്‍ വൈറസ് ബാധ ഉണ്ടാവില്ല. മൊബൈലില്‍ ഉണ്ടാവാം.. സൂക്ഷിക്കുക.
അതോണ്ട് TV അറ്റ്‌ ഹോം.. അതാണ് ആരോഗ്യത്തിനു പൊതുവേ നല്ലത് ..

You must be logged in to post a comment Login