ഭര്‍ത്താവ് സ്വന്തം മുത്തച്ഛനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മൂന്ന് മാസത്തിന് ശേഷം…

വാഷിംഗ്ടണ്‍: സ്വന്തം മുത്തച്ഛന്‍ തന്നെയാണ് തന്റെ ഭര്‍ത്താവ് എന്ന് കണ്ടെത്തിയതിന്റെ ഷോക്കിലാണ് ഈ അമേരിക്കന്‍ യുവതി. 68 കാരനായ ഭര്‍ത്താവ് തന്നെയാണ് തന്റെ മുത്തച്ഛന്‍ എന്ന് തിരിച്ചറിഞ്ഞത് ദാമ്പത്യജീവിതം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ്.

തന്റെ ഭര്‍ത്താവിന്റെ ആല്‍ബങ്ങള്‍ മറിച്ച് നോക്കുന്നതിനിടെയായിരുന്നു ആ സത്യം പുറത്തായത്. ആല്‍ബം പരിശോധിക്കുന്നതിനിടയില്‍ സ്വന്തം അച്ഛന്റെ ഫോട്ടോയും ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോഴാണ് തന്റെ മകനാണെന്ന് ഭര്‍ത്താവ് പറഞ്ഞത്. അപ്പോഴാണ് ഇരുവര്‍ക്കും പറ്റിയ അബദ്ധം മനസ്സിലായത്.

ആദ്യ വിവാഹബന്ധം തകര്‍ന്നതോടെ ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ച് കുട്ടികളുമായി പോവുകയായിരുന്നു. ഇവരെ അന്വേഷിച്ച് ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീണ്ടുമൊരു വിവാഹം കൂടി കഴിച്ച ഇദ്ധേഹത്തിന് ആ ബന്ധത്തിലും കുട്ടികളുണ്ട്. ഏറെ കഴിയും മുമ്പേ പുതിയ ബന്ധവും തകര്‍ന്നു, അദ്ധേഹം വെളിപ്പെടുത്തി.

മാനസികമായും സാമ്പത്തികമായും തകര്‍ന്ന ഇദ്ധേഹത്തിന് ഒരിക്കല്‍ ലോട്ടറി അടിക്കുകയുണ്ടായി. കാശ് കുറേ കൈയ്യില്‍ വന്നതിന് ശേഷമാണ് വീണ്ടുമൊരു കല്യാണം എന്ന ചിന്ത ഉദിച്ചത്. തുടര്‍ന്നാണ് 24 കാരിയായ യുവതിയെ കണ്ടെത്തിയതും ഡേറ്റിംഗ് ആരംഭിച്ചതും. എന്നാല്‍ പൂര്‍വ്വകാല കുടുംബ ബന്ധങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നില്ല. പെണ്‍കുട്ടിയെ കണ്ടമുതല്‍ക്കെ തന്നെ നല്ല പരിചയം തോന്നിയിരുന്നുവെന്ന് മുത്തച്ഛന്‍ ഭര്‍ത്താവ് പറഞ്ഞു.

ഇരുവരുടെയും പേരുവിവരങ്ങള്‍ അറിവായിട്ടില്ല. പുതിയ ബന്ധം അറിഞ്ഞ മുതല്‍ ഇരുവരും മാനസികമായി തകര്‍ന്നു. എങ്കിലും തുടര്‍ന്ന് ജീവിക്കാന്‍ തന്നെയാണ്തീരുമാനിച്ചിരിക്കുന്നത്.

You must be logged in to post a comment Login