ഭര്‍ത്താവും ഭാര്യയും

ഭര്‍ത്താവും ഭാര്യയും സഞ്ചരിക്കുന്ന കാര്‍ പോലീസ് തടഞ്ഞു…

പോലീസ്: ” മിസ്റ്റര്‍ താങ്കള്‍ 55കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിചില്ലേ .. ആയിരം രൂപ ഫൈന്‍ ഉണ്ട് ..!

ഭര്‍ത്താവ് : ” ഇല്ല സാര്‍ 60 ലാ പോയത് ..”

ഭാര്യ : ” ചേട്ടാ നമ്മള്‍ 80 അല്ലെ വന്നത് .. ”

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് ” എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്‍ജ് ഉണ്ട് ”

ഭര്‍ത്താവ് : ” അയ്യോ സാറേ അതിപ്പോ പാര്‍ക്ക്‌ ചെയ്തിടത്ത് നിന്ന് ആയതാ … നാളെ രാവിലെ കൊടുക്കണം ”

ഭാര്യ : ” ചേട്ടാ …. ചേട്ടന്‍ ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ … നാളെ രാവിലെ കൊടുക്കാം എന്ന് … നാളെ കൊടുക്കണേ ”

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് : ” സീല്റ്റ് ബെല്‍റ്റ്‌ ഇടാതെ അല്ലെ വന്നത് അതിനും ചാര്‍ജ് ഉണ്ട് അഞ്ഞൂറ് രൂപ ”

ഭര്‍ത്താവ് : ” അയ്യോ സാര്‍ അത് വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ ”

ഭാര്യ : ” ചേട്ടാ… ചേട്ടന് സീറ്റ് ബെല്‍റ്റ്‌ പണ്ടേ ഇഷ്ട്ടം അല്ലല്ലോ .. ”

കണ്ട്രോള്‍ വിട്ട ഭര്‍ത്താവ്…: ” ഫാ…മണ്ടത്തി … മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത് കയറി അഭിപ്രായം പറയുന്നോടി ”

പോലീസ് :” നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..?? ”

ഭാര്യ : ” ഏയ്‌ ചേട്ടന്‍ പാവമാ… വെള്ളമടിച്ചാലെ എന്നോട് ദേഷ്യം വരൂ… ”

You must be logged in to post a comment Login