ഭക്ഷണം ഉണ്ടാക്കുവാനും , വിളമ്പുവാനും യന്ത്ര മനുഷ്യര്‍

ചൈന യിലാണ് സംഭവം.

അവിടെ ഉള്ള ഒരു ഹോട്ടലില്‍ , ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍ . എന്തിനു, ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കുനത് പോലും റോബോട്ടുകള്‍ തന്നെ.. വിശ്വാസം വരുന്നിലങ്കില്‍ ഈ ഫോട്ടോകള്‍ കാണൂ

ചൈനയിലെ ഹാര്‍ബിന്‍ എന്നാ സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ 20 റോബോട്ടുകള്‍ ആണ് പണി എടുക്കുനത്.

അവിടേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സ്വാഗതം പറഞ്ഞു കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ മുന്‍പിലേക്ക് എത്തും.
ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അടുക്കളില്‍ ഉള്ള റോബോട്ടുകള്‍ പണി തുടങ്ങുകയായി . ഭക്ഷണം ഉണ്ടാക്കി കഴിയുമ്പോള്‍ waiter റോബോട്ട് അതും എടുത്തുകൊണ്ടു അതിനു സഞ്ചരിക്കുവാന്‍ തയ്യാറാക്കിയിട്ടുള്ള പാതയിലൂടെ ഭക്ഷണം ഒരു ട്രേയില്‍ വച്ച് കൊണ്ട് വരികയായി. ഓര്‍ഡര്‍ ചെയ്ത ആളുടെ അടുത്ത് എത്തുമ്പോള്‍ ഭക്ഷണം പ്ലേറ്റില്‍ നിന്നും unlock ചെയ്യും.

അതിഥികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇവ മനോഹരമായ പാട്ടുകള്‍ പാടി സന്തോഷിപ്പികും

ഓരോ റോബോട്ടിനും ഏകദേശം 20 ലക്ഷം രൂപ യോളം വിലയുണ്ട്‌.. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂര്‍ സമയം നിര്‍ത്താതെ ഇവ ജോലി ചെയ്യും. ക്ഷീണിച്ചു കഴിയുമ്പോള്‍ ഇവക്കു ഭക്ഷണം ആയി ചാര്‍ജ് ചെയ്തു കൊടുത്താല്‍ മതി.

റോബോട്ടുകള്‍ ഉണ്ടാക്കുന്ന നൂഡില്‍സ് നു നല്ല രുചി ആണെന്ന് കഴിച്ചവര്‍ സാക്ഷ്യപെടുത്തുന്നു.

1

2

3

4

5

6

You must be logged in to post a comment Login