കടുവയെ പിടിച്ച കിടുവ …ബിട്ടിയെ ചതിച്ചത് മലയാളി കാമുകിയോ ?

bittiപാവം ബിട്ടി … ഏഴ് വര്ഷം അല്ല, ഒരു ജന്മം മുഴുവന്‍ കേരളത്തില്‍ താമസിച്ചാലും മലയാളി പെണ്‍കുട്ടികളുടെ മനസ്സ് ബിട്ടിക്കു പിടികിട്ടില്ല .. തന്റെ എല്ലാം ആണെന്ന് വിശ്വസിച്ചു കാമുകിയോട് പഴയ രഹസ്യം തുറന്നു പറഞ്ഞതാണ്‌ ബിട്ടി വീണ്ടും പിടിക്കപെടാന്‍ കാരണം ..

ജയിലിലേക്ക് വീണ്ടും പോകുമ്പോള്‍ ബിട്ടി മലയാളി പയ്യന്മാരെ സഹതാപ പൂര്‍വ്വം നോക്കി കാണും.. ഈ പെണ്‍കുട്ടികളുടെ കൂടെ ജീവിത കാലം മുഴുവന്‍ ജീവിക്കേണ്ട ഹതഭാഗ്യവാന്മാര്‍ എന്നും കരുതി കാണും.

ആള്‍മാറാട്ടം നടത്തി ബാങ്ക്‌ ജോലി സമ്പാദിച്ച രാജസ്‌ഥാനിലെ ബലാത്സംഗക്കേസ്‌ പ്രതി ബിട്ടി മൊഹന്തിക്കു കുരുക്കിട്ടതു പ്രണയിനിയെന്നു സൂചന. ബിട്ടിയുടെ പൂര്‍വകാലം വെളിപ്പെടുത്തി ബാങ്ക്‌ അധികൃതര്‍ക്കു കത്തയച്ചതു എസ്‌.ബി.ടിയില്‍ത്തന്നെ ജോലി ചെയ്യുന്ന കാമുകിയാകാമെന്നാണു പോലീസ്‌ നിഗമനം.

ബിട്ടിക്കെതിരേ മലയാളത്തിലും ഹിന്ദിയിലുമായി എഴുതിയ ഊമക്കത്ത്‌ എസ്‌.ബി.ടി. ഹ്യൂമന്‍ റിസോഴ്‌സസ്‌ വിഭാഗം ജനറല്‍ മാനേജര്‍ക്കും ബാങ്ക്‌ പഴയങ്ങാടി ശാഖാ മാനേജര്‍ക്കുമാണു ലഭിച്ചത്‌. രാജ്യം തെരയുന്ന കുറ്റവാളിയാണു നിങ്ങളുടെ ബാങ്കില്‍ ജോലി ചെയ്ുയന്ന രാഘവ്‌ രാജെന്നും വ്യാജരേഖ ഉപയോഗിച്ചാണ്‌ ഇയാള്‍ ജോലിയില്‍ പ്രവേശിച്ചതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

എസ്‌.ബി.ടിയുടെ കണ്ണൂര്‍ പഴയങ്ങാടി ശാഖയില്‍ പ്ര?ബേഷണറി ഓഫീസറായി എട്ടു മാസം ജോലി ചെയ്‌ത ബിട്ടി, തിരുവനന്തപുരം സ്വദേശിനിയുമായി പ്രണയത്തിലായിരുന്നുവെന്നാണു പോലീസിനു ലഭിച്ച വിവരം. കത്ത്‌ സംബന്ധിച്ചു യുവതിയില്‍ നിന്ന്‌ പോലീസ്‌ വിവരം ശേഖരിക്കും.

ബിട്ടിയുടെ ബാങ്ക്‌ രേഖകളിലും സര്‍ട്ടിഫിക്കറ്റുകളിലും പിതാവിന്റെ പേരിന്റെ സ്‌ഥാനത്ത്‌ ആന്ധ്രപ്രദേശിലെ കര്‍ഷകനായ രാഘവേന്ദ്രയെന്നാണു രേഖപ്പെടുത്തിയിരുന്നത്‌.
എന്നാല്‍, ഒഡിഷ മുന്‍ ഡി.ജി.പിയായിരുന്ന ബി.ബി. മൊഹന്തിയാണു പിതാവെന്നും താന്‍ ചില കേസുകളില്‍ ഉള്‍പ്പെട്ടുവെന്നും ബിട്ടി കാമുകിയോടു പറഞ്ഞിരുന്നുവത്രേ. ബിട്ടി ബാങ്കില്‍നിന്ന്‌ ഇടയ്‌ക്കിടെ അവധിയെടുത്തു പോയിരുന്നതു കാമുകിയെ കാണാനാണെന്നു സൂചനയുണ്ട്‌.

വിവാഹം കഴിക്കാന്‍ യുവതി താല്‍പര്യം കാണിച്ചെങ്കിലും ബിട്ടിയുടെ ബന്ധുക്കളാരും എത്താത്തതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ പിണങ്ങിയിരുന്നതായും അറിയുന്നു.

You must be logged in to post a comment Login