ബട്ടൻസ്

അപ്പൻ അമ്മ രണ്ടു ചെറിയ ആണ്‍കുട്ടികൾ അടങ്ങുന്ന കുടുംബം .

കുട്ടികള്ക്ക് തൈപ്പിച്ച നിക്കറിൽ നിന്നാണു കഥ തുടങ്ങുന്നതു . രണ്ടുപേരും പുതിയ നിക്കറിട്ടു ഹാപ്പി , അപ്പോളാണ് ഇളയകുട്ടി ഒരു കാര്യം കണ്ടുപിടിച്ചത് ,തന്റെ നിക്കറിന് ഒരു ബട്ടൻസ് മത്രമേ ഉള്ളു
ചേട്ടായിയുടെ നിക്കരിനു രണ്ടു എണ്ണമുണ്ട്

( സിബ്ബു പ്രചാരത്തിൽ ആയിട്ടില്ലാത്ത കാലമാണ് )

ഇനിക്കും രണ്ടു ബട്ടണ്‍ വേണം അവൻ വാശിപിടിച്ചു കരയാൻ തുടങ്ങി . അമ്മയുടെ ആശ്വാസവാക്കുകൾ ഫലിക്കാതെ വന്നപ്പോൾ ,അപ്പൻ അവനോടു പറഞ്ഞു

മോനെ മോന്റെ പീപ്പി ചെറുതല്ലേ , ചെട്ടായിയുടെ വലുതും അതുകൊണ്ടാണ്
മോനും വലുതാവുമ്പോൾ രണ്ടെണ്ണം ഉളള നിക്കർ തൈചു തരാം , അവനു സന്തോഷമായ് , അമ്മ ആശ്വാസ നിശ്വാസമുതിർത്തു .

അല്പം കഴിഞ്ഞപ്പോൾ വികാരിയച്ചൻ കഴുത്തു മുതൽ അടിവരെ ബട്ടണ്‍ വച്ച ളോഹയും ധരിച്ചു ,വീട് വെന്ച്ചരിക്കാൻ (blessing) വന്നു .

അപ്പനും അമ്മയും മൂത്തമകനും സ്തുതി ചൊല്ലി ഈശോ മിശിഹായ്ക്കു സ്തുതി

അൽഭുതപരതന്ത്രനായ് ബട്ടൻസുകൾ നോക്കി അവനും ചൊല്ലി ……

ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കാട്ടെ …

You must be logged in to post a comment Login