പ്രസവ വേദന അനുഭവിച്ചു അറിയുവാന്‍ രണ്ടു പുരുഷന്മാര്‍,, പക്ഷെ രണ്ടു മണിക്കൂര്‍ കൊണ്ട് അവര്‍ സുല്ലിട്ടു ..

1
ഈ ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദന അന്നെന്നു ആണ് പറയപ്പെടുന്നത്‌. . അത് അറിഞ്ഞവര്‍ ഒരിക്കല്‍ എങ്കിലും പ്രസവിച്ച സ്ത്രീകള്‍ മാത്രം ..

ഈ പറയുന്നത് ശരിയാണോ എന്ന് പല പുരുഷന്മാര്‍ക്കും സംശയം ഉണ്ടാവാറുണ്ട് . ഈ വേദന നിസ്സാരം ആണെന്നും തങ്ങള്‍ക്കു ഇത് വളരെ ഈസി ആയി കൈകാര്യം ചെയ്യാന്‍ പറ്റും എന്ന് പല പുരുഷന്മാരും വിചാരിക്കുന്നുണ്ട്.

എന്തായാലും ഹോളണ്ടില്‍ ഒരു TV പ്രോഗ്രാമില്‍ ഒരു ലൈവ് മത്സരം നടത്തി. സ്ത്രീകള്‍ അനുഭവിക്കുന പ്രസവ വേദന പുരുഷന്മാര്‍ക്ക് സഹിക്കുവാന്‍ പറ്റുമോ എന്നാണ് മത്സരം. Dennis Storm , Valerio Zena എന്ന് പേരുള്ള രണ്ടു പുരുഷ കേസരികള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്.

അവരുടെ വയറ്റീല്‌ പുക്കിളിനു അടുത്ത് രണ്ടു electrodes ഖടിപ്പിച്ചു. മെഷീന്‍നിലൂടെ അതില്‍ ശരിക്കുള്ള പ്രസവ വേദന അനുഭവിക്കുന തരത്തില്‍ ക്രമീകരിച്ചു . ഒരു നോബ് തിരിക്കുമോബ്ല്‍ വേദന കൂടി കൂടി വരും.

ആദ്യമൊക്കെ ചിര്ച്ചു കാണിച്ചു അഡ്ജസ്റ്റ് ചെയ്ത രണ്ടുപേരും രണ്ടു മണിക്കൂര്‍ കഴിയുന്നതിനു മുന്‍പ് തന്നെ അലറി കരഞ്ഞു പോയത്രെ. ഇത് ഒന്ന് ഊരി തരണേ എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ പരാജയം സമ്മതിച്ചു.

ഒരു ഡോക്ടറും നേഴ്സ്ഉം ഈ പരിപാടിയില്‍ സഹായിയായി പങ്കെടുത്തിരുന്നു

മത്സരം തുടങ്ങുന്നതിനു മുന്‍പ് Zena നേഴ്സ് സിനോട് ചോദിച്ചു “ഈ പരിപാടിക്കിടയില്‍ ഞാന്‍ കരയും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ? ”

നേഴ്സ് പറഞ്ഞു ” എന്താണ് സംശയം. നിങ്ങള്‍ ഉറപ്പായും കരഞ്ഞു പോകും ”

ഒരിക്കലും ഇല്ല എന്ന് പറഞ്ഞു കൊണ്ട് മത്സരത്തില്‍ പങ്കെടുത്ത Zena രണ്ടു മണികൂര്‍ കൊണ്ട് അലറി കരഞ്ഞപ്പോള്‍ നേഴ്സ് ന്റെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു .

മത്സരത്തിനു ശേഷം Zene പറഞ്ഞു “ഈ വേദന ഓര്‍ക്കുമ്പോള്‍ എന്റെ ഭാര്യ യെ കൊണ്ട് ഇതു പോലെ ഒരു വേദന സഹിപ്പിച്ചു കൊണ്ട് ഒരു കുട്ടിയെ പ്രസവിപ്പിക്കാണമോ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. ഇതിലും ഭേദം കുട്ടികള്‍ ഇല്ലാതെ ഇരിക്കുനതാണ് ”

അതെ ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദന തന്നെ ആണ് . സമ്മതിച്ചിരിക്കുന്നു …
ഇതാ മത്സരത്തില്‍ നിന്നുള്ള ചില ഫോട്ടോകള്‍

2

3

4

5

6

3 Responses to പ്രസവ വേദന അനുഭവിച്ചു അറിയുവാന്‍ രണ്ടു പുരുഷന്മാര്‍,, പക്ഷെ രണ്ടു മണിക്കൂര്‍ കൊണ്ട് അവര്‍ സുല്ലിട്ടു ..

  1. Pingback: cheap ugg boots outlet

  2. Pingback: kate spade bags

  3. Pingback: Mutton

You must be logged in to post a comment Login