പ്രണയിക്കുവാൻ ആരെയും കിട്ടാത്തവർക്ക് വേണ്ടി മാത്രം..

പ്രണയിക്കുവാൻ ആരെയും കിട്ടാത്തവർക്ക് വേണ്ടി മാത്രം..

കൂട്ടുകൂടാനും വിഷമങ്ങൾ പങ്കുവെക്കാനും ഉൗണിലും ഉറക്കത്തിലുമെല്ലാം തുണയായി നിൽക്കുന്ന പ്രണയം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പ്രണയിക്കുന്നവരേക്കാൾ നേട്ടങ്ങളാണ് പ്രണയം ഇല്ലാത്തവർക്കുള്ളത്. സംശയമുണ്ടോ? ഇതാ പത്തു കാര്യങ്ങൾ കേൾക്കാം

1) ഇഷ്ടമുള്ളപ്പോൾ യാത്ര ചെയ്യാം

കടലും കായലുമൊക്കെ കടന്ന് ഒരു യാത്ര ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിലും പ്രണയിക്കുന്നയാളുടെ ഇഷ്ടം കൂടി നോക്കാതെ വഴിയില്ലല്ലോ. സിംഗിൾ ആയി ഇരിക്കുന്നവർക്ക് ഇൗ പേടിയേ വേണ്ട. തോന്നുമ്പോൾ തോന്നുന്ന സ്ഥലത്തേക്ക് തനിയെ യാത്ര പോകാം. ആരുടെയും കൂട്ടും സമ്മതവും വേണ്ട.

2) സമയം ഇഷ്ടംപോലെ‌

പ്രണയം ഇല്ലാത്തവർക്ക് സമയം ഇഷ്ടംപോലെ കാണും. മെസേജസ് അയച്ചും ഫോൺ ചെയ്തും കറങ്ങിയും ദിവസത്തിലേറെയും കളയുകയാണ് ഭുരിഭാഗം കമിതാക്കളും. സിംഗിൾ ആയവർക്കോ സ്വതന്ത്രരായി സമയം പാഴാക്കാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാം.

3) സമാധാനത്തോടെ സ്വസ്ഥമായുള്ള ഉറക്കം

രാത്രികാല ഫോൺവിളികൾക്കോ ചാറ്റിങിനോ വേണ്ടി സമയം കളയേണ്ട കാര്യമില്ല. യഥാസമയത്ത് സമാധാനത്തോടെ യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ സുഖമായി കിടന്നുറങ്ങാം.

4) കൂടുതൽ സ്വയംപര്യാപ്തരാകും

സിംഗിൾ ആയവരെ സംബന്ധിച്ചിടത്തോളം അവർ എല്ലാം തനിയെ ചെയ്തു ശീലിച്ചവരാകും. ജോലികൾ ചെയ്തു തീര്‍ക്കാൻ മാനസികമായോ ശാരീരികമായോ മറ്റൊരാളുടെ പിന്തുണയില്ലാതെ ജോലികൾ ചെയ്തു തീർക്കാന്‍ മിടുക്കരാകും ഇത്തരക്കാർ.

5) ടെൻഷൻഫ്രീ ലൈഫ്

സിംഗിൾ ആയവർക്ക് കൂടുതൽ ടെന്‍ഷനടിക്കേണ്ട സാഹചര്യങ്ങൾ വരുന്നില്ല. കാമുകനോ കാമുകിയോ പിണങ്ങുമെന്നോ ബന്ധത്തിൽ വിള്ളൽ വരുമെന്നോ ഒന്നും പേടിക്കേണ്ട. ഉള്ള ജീവിതം ആഗ്രഹം പോലെ ആസ്വദിക്കാം.

6) സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം

പ്രണയിക്കുന്നരുടെ പ്രധാന പ്രശ്നം പ്രണയത്തിലായിക്കഴിഞ്ഞാൽ പിന്നെ സൗഹൃദങ്ങള്‍ മറക്കുമെന്നതാണ്. ഇനി പ്രണയമില്ലാത്തവരാണെങ്കിലോ അവർക്ക് സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനും അവരെ സഹായിക്കാനുമെല്ലാം സമയം കാണും. ഫ്രണ്ട്സിനൊപ്പം ആഹ്ലാദിക്കാൻ ലവർ ഇല്ലാതിരിക്കുകയാകും നല്ലത്.

7) നിയന്ത്രണങ്ങളില്ലാതെ തോന്നുന്നതെല്ലാം ചെയ്യാം

പ്രണയിക്കുന്നവർ ദിവസം തുടങ്ങുന്നതുമുതൽ എന്തു ചെയ്യുമ്പോഴും കമിതാവിനോട് നിർദ്ദേശങ്ങൾ ചോദിച്ചു െകാണ്ടേയിരിക്കും. ചിലരൊക്കെ അമിതമായി നിയന്ത്രിക്കപ്പെടാറുമുണ്ട്. എന്നാൽ സിംഗിൾ ആയവരെ ഇതൊന്നും അലട്ടുകയേയില്ല. മനസിനു തോന്നുന്ന കാര്യങ്ങൾ ആരുടെയും നിയന്ത്രണങ്ങളില്ലാതെ ചെയ്യാം.

8) പണം ലാഭിക്കാം‌

ആദ്യമായി കണ്ട ദിവസം, പ്രണയം പറഞ്ഞ ദിവസം, വാലന്റൈൻസ് ഡേ തുടങ്ങി പ്രണയത്തിലകപ്പെട്ടു കഴിഞ്ഞാൽ കീശയില‌െ കാശു പോകുന്ന വഴി അറിയില്ല . സിംഗിൾ ആകുന്നവരെ ഇതൊന്നും ബാധിക്കുകയേയില്ല. പോക്കറ്റിലെ പണം അനാവശ്യ ചിലവുകളില്ലാതെ ഭദ്രമായിരിക്കും.

ഇനി പറയൂ… നിങ്ങൾക്ക് പ്രണയിക്കണോ?

You must be logged in to post a comment Login