പെണ്‍കുട്ടികള്‍ക്ക് മാത്രം

ഇടനാഴികള്‍ കലാലയങ്ങളില്‍ സര്‍വസാധാരണം. ഇതുവഴിയാണു പ്രണയവും കലഹവും പരിഭവവും രാഷ്ട്രീയവുമൊക്കെ കടന്നു പോകുന്നതും. എന്നാല്‍, കോളജില്‍ നിന്നും ലേഡീസ് ഹോസ്റ്റലിലേക്കു പാലമിട്ടിരിക്കുന്ന മറ്റൊരു സക്യാംപസും ഉണ്ടാവില്ല. അതും അര കിലോമീറ്ററോളം ദൂരത്തില്‍. (Sorry guyz..) പാലത്തിലൂടെ പെണ്‍കുട്ടികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ..കോളജും ഹോസ്റ്റലും തമ്മില്‍ മേല്‍പ്പാലത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതു കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലാണ്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും കോളജില്‍ പോയിവരാനാണ് ഒരു കോടിയിലധികം മുതല്‍ മുടക്കിയ ഈ ‘ഹൈസ്പീഡ് കോറിഡോര്‍…

കാഴ്ചയില്‍ പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലം പോലെ. എന്നാല്‍, കുന്നിന്‍മുകളിലെ ക്യാംപസില്‍ നിന്നും അടുത്ത കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ലേഡീസ് ഹോസ്റ്റലിലേക്കാണു പാലം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും മറ്റു ഗവേഷണ സൗകര്യങ്ങളുമുള്ള കോളജില്‍ നിന്നു വിദ്യാര്‍ഥിനികള്‍ മുമ്പു വിജനമായ സ്ഥലത്തുകൂടി വേണമായിരുന്നു ഹോസ്റ്റലിലെത്താന്‍. ഇതൊഴിവാക്കി പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമായി ഹോസ്റ്റലിലെത്താന്‍ വേണ്ടിയാണു പാലം നിര്‍മിച്ചതെന്നു കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരി പറഞ്ഞു..

കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ലാബുകളും സ്റ്റീല്‍
കേഡറുകളും ഉപയോഗിച്ചാണു പാലം നിര്‍മിച്ചിരിക്കുന്നത്. 400 മീറ്ററാണു പാലത്തിന്റെ നീളം. വീതി 2.25 മീറ്ററും. ഒരു കാര്‍ കടന്നു പോകും. കോണ്‍ക്രീറ്റ് തൂണുകളില്‍ സ്റ്റീല്‍ കേഡറുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാകിയിരിക്കുന്നു. കുന്നുകളുടെ ഇറക്കത്തിനും കയറ്റത്തിനുമൊത്തു പാലത്തിനുമുണ്ടു ചെറിയ ഇറക്കവും കയറ്റവും. കോളജ് കാന്റീനു സമീപത്തുനിന്നു പാലം തുടങ്ങുന്നത് ഇറക്കത്തോടെയാണ്. ഇറക്കമിറങ്ങി കുന്നുകയറി ചെല്ലുന്നതു ഹോസ്റ്റലിലേക്ക്. ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ കാണാവുന്ന തരത്തിലാണു പാലത്തിന്റെ രൂപകല്‍പ്പന..!!

You must be logged in to post a comment Login