പൂസായാല്‍ ഇനി പാപ്പാന് പണി കിട്ടും

അടിച്ചു പൂസായി ആനയെയം കൊണ്ട് നടന്നു നാടെങ്ങും ഭീതി വിതക്കുന്ന പപ്പനമാരെ മെരുക്കുവാന്‍ നിയമം വരുന്നു..

ഉത്സവപരിപാടികളിലും പൊതുചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കണമെങ്കില്‍ ഇനി ചട്ടമറിയാവുന്ന രണ്ട്‌ പാപ്പാന്‍മാര്‍ ഒപ്പം വേണം.ഉത്സവപരിപാടികളിലും പൊതുചടങ്ങുകളിലും മൂന്നില്‍ കൂടുതല്‍ ആനകളെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എലിഫന്റ്‌ സ്‌ക്വാഡിന്റെ്‌ സേവനം ഉറപ്പുവരുത്തണമെന്നും നിര്‍ദേശം. ആനകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ നിയമം കര്‍ശനമാക്കുന്നത്‌. ആനകള്‍ക്കെതിരായ പീഡനങ്ങള്‍ മൃഗസംരക്ഷണവകുപ്പിന്റെയോ വന്യജീവി വകുപ്പിന്റെയോ ശ്രദ്ധയില്‍പ്പെടുത്തണം.ഉദ്യോഗസ്‌ഥര്‍ക്ക്‌ ആനകളുടെ വിശദപരിശോധനയ്‌ക്ക് സൗകര്യം ഏര്‍പ്പെടുത്തണം. ആനകള്‍ക്ക്‌ 250 കിലോയില്‍ കുറയാതെ ജലാംശം കൂടുതലുളള തീറ്റയും(പനംപട്ട) കുടിക്കുവാനും കഴുകുവാനുമുളള ജലവും സംഘാടകര്‍ ലഭ്യമാക്കണം. എല്ലാ ആനകള്‍ക്കും പേരും ഉടമസ്‌ഥന്റെ പേരും രേഖപ്പെടുത്തിയ ബോര്‍ഡും വേണം.

മദപ്പാടിന്റെ ലക്ഷണമുള്ള ആനകളെ എഴുന്നെള്ളിപ്പിനോ മറ്റു ജോലികള്‍ക്കോ ഉപയോഗിക്കരുത്‌. ഇവയെ നിയമനുസരണം ബന്ധിക്കണം. പാപ്പാന്മാര്‍ മദ്യപിച്ച്‌ ആനയെ എഴുന്നെള്ളിക്കുകയോ പണിയെടുപ്പിക്കുകയോ ചെയ്യരുത്‌.

പൊതുജനങ്ങള്‍ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ശ്രദ്ധിക്കണം.

എഴുന്നെള്ളിപ്പ്‌ സമയത്ത്‌ ആനകള്‍ തമ്മില്‍ വശങ്ങളില്‍ ഒന്നര മീറ്ററും മുന്‍പിലും പിന്‍പിലും നാല്‌ മീറ്ററും അകലം പാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെ വെയിലത്ത്‌ ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ആനകളുടെ 50 മീറ്റര്‍പരിധിക്കുള്ളില്‍ വെടിക്കെട്ട്‌ നടത്തരുത്‌. വെടിക്കെട്ട്‌ സംബന്ധിച്ച്‌ പാപ്പാന്മാര്‍ക്ക്‌ മുന്‍കൂട്ടി അറിയിപ്പ്‌ നല്‍കണം.

എഴുന്നെള്ളിപ്പ്‌ വേളയില്‍ എല്ലാ ആനകള്‍ക്കും മെയ്‌ചങ്ങല, ഇടയാട്ടം, ഇടച്ചങ്ങല എന്നിവയുണ്ടായിരിക്കണം. ആനകളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ നിയമപ്രകാരമുളള നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. ഒരു ദിവസം പരമാ

വധി എട്ട്‌ മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുകയോ പണിയെടുപ്പിക്കുകയോ ചെയ്യാന്‍ പാടില്ല.

ആനകള്‍ക്ക്‌ വിദഗ്‌ദ്ധ ചികിത്സ, ആരോഗ്യസംരക്ഷണം, ആവശ്യത്തിന്‌ തീറ്റ, കുടിക്കുന്നതിന്‌ ശുദ്ധജലം, കഴുകുന്നതിനുളള സൗകര്യം, വിശ്രമംഎന്നിവ ലഭ്യമാക്കുന്നതില്‍ ഉടമസ്‌ഥരും പാപ്പാന്മാരും ഉത്സവനടത്തിപ്പുകാരും ആന ഏജന്റുമാരും ആന പ്രേമികളും പൊതുജനങ്ങളും അധികാരികളും പൂര്‍ണ ശ്രദ്ധചെലുത്തണം. 2003-ലെ നാട്ടാന പരിപാലന നിയമവും അനുബന്ധ ഭേദഗതികളുംകര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തണം.മറ്റു ജില്ലകളില്‍ നിന്നും എഴുന്നെള്ളിപ്പിന്‌ കൊണ്ടുവരുന്ന ആനകള്‍ക്ക്‌ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. എല്ലാ ആനകള്‍ക്കും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ മൈക്രോചിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌, ഇന്‍ഷ്വറന്‍സ്‌ പോളിസി എന്നിവയും ഉണ്ടായിരിക്കണം. ആനകളെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചാല്‍ മൃഗസംരക്ഷണവകുപ്പില്‍(ഫോണ്‍- 0481 2564623) വിവരം നല്‍കണം.

You must be logged in to post a comment Login