പുകവലി രംഗം പോസ്റ്ററില്‍; മൈഥിലക്കെതിരേ കേസ്

മാറ്റിനി എന്ന സിനിമയുടെ ഫ്ളക്‌സ് ബോർഡിൽ പുകവലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി മൈഥിലിക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. സംവിധായകൻ അനീഷ് ഉപാസന, നിർമ്മാണ വിതരണ കമ്പനി എം.ഡി പ്രശാന്ത് നാരായണൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുകയില നിയന്ത്രണ നിയമം 22-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതനുസരിച്ച് രണ്ട് വർഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാം.

മൈഥിലി പുകിവലിക്കുന്ന പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ ഹാജരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മദ്യപാനത്തെയും പുകവലിയെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമപോസ്റ്ററുകള്‍ക്കെതിരെ ഇനിയും നടപടി തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

You must be logged in to post a comment Login