പീഡനത്തിൽ നിന്നും രക്ഷ പെടാൻ പുതിയ മാർഗങ്ങൾ …

ചെന്നൈ SRM University യിലെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ ആയ മനീഷ മോഹനും രിംപി ത്രിപാടിയും സ്ത്രീകളെ പീഡനത്തിൽ നിന്നും രക്ഷ പെടുവാൻ വേണ്ടി ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നു .

electric shock braഅവർ നടത്തിയ കണ്ടുപിടുത്തങ്ങളിൽ നിന്നും മനസ്സിലായത് പീഡന വീരന്മാരായ പുരുഷന്മാർ ആദ്യം നോട്ടം ഇടുന്നത് സ്ത്രീകളുടെ മാറിടത്തിൽ ആണ് എന്നാണ് . അതിനാൽ അവിടെത്തന്നെ പുരുഷന് കുരുക്കു തയ്യാറാക്കി അവർ.

ഈ പെണ്‍കുട്ടികൾ ഒരു പ്രതേക തരം ബ്രാ ഉണ്ടാക്കി അതിന്റെ നടുവിൽ ഒരു പ്രഷർ സെൻസർ ഖടിപ്പിച്ചു. അതിനോട് ചേർന്ന് 3800 കിലോ വോൾട്ട് പ്രഹര ശേഷിയുള്ള ഷോക്ക്‌ നല്കുന്നതിനുള്ള ബാറ്ററിയും മറ്റും പിടിപിച്ചു.

ഈ ബ്രാ ധരിക്കുന്ന പെണ്‍കുട്ടികളുടെ മാറിടത്തിൽ ഏതെങ്കിലും പീഡകൻ ഒരു ലിമിറ്റിൽ കൂടിയ മർദം പ്രയോഗിച്ചാൽ അവിടെ വച്ചിരിക്കുന്ന സെൻസർ അത് അളക്കും. അത് പീഡകൻ പീഡിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമം ആണെന്ന് മനസ്സില് ആയാൽ ബാറ്ററി പ്രവര്ത്തിച്ചു തുടങ്ങും. 3800 കിലോ വോൾട്ട് പ്രഹര ശേഷിയുള്ള 82 ഷോക്കുകൾ പീഡകന്റെ മേൽ ഉടൻ തന്നെ എല്പ്പിക്കും .ഒരു പീഡകനും അതിൽ കൂടുതൽ പിടിച്ചു നില്ക്കുവാൻ കഴിയില്ല .

ഈ ബ്രായുടെ ഉൾഭാഗം ഷോക്ക്‌ പ്രൂഫ്‌ ചെയ്തിരിക്കുന്നതിനാൽ ഇത് ധരിക്കുന്ന സ്ത്രീകൾക്ക് ഷോക്ക്‌ എൽക്കില്ല എന്നതാണ് പ്രധാന കാര്യം .. കൂടാതെ ഇത് പ്രവർതിച്ചാൽ ഉടനെ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന GSM സംവിധാനം പോലീസ് എമർജൻസി നമ്പർലേക്ക് അപായ സൂചന അയക്കും.

Microsoft Word - gyti-2013.docഎങ്ങനെ ഉണ്ട് പുതിയ കണ്ടുപിടുത്തം ?

ചില സംശയങ്ങൾ :-

പീഡകൻ ഷോക്ക്‌ കിട്ടുമ്പോൾ പെട്ടെന്ന് പെണ്‍കുട്ടിയുടെ മറ്റെവിടെയെങ്കിലും കയറി പിടിച്ചാൽ ഈ 3800 കിലോ വോൾട്ട് ഷോക്ക്‌ അവള്ക്കും കിട്ടുകയില്ലേ ? അതോടെ പാവം പെണ്‍കുട്ടിയുടെ കാര്യം കഷ്ടത്തിൽ ആവുകയില്ലേ ?

ഇനി പീഡകൻ സാധാരണ പീഡന ക്രമങ്ങൾ മാറ്റി , മാറിടം വേണ്ടെന്നു വച്ചാൽ പിന്നെ കാര്യം കുഴഞ്ഞതു തന്നെ .. പിന്നെ പെണ്‍കുട്ടി രക്ഷ പെടുവാൻ വേണ്ടി പീഡകനെ മാറിടത്തിലേക്ക് ആകർഷിച്ചു അവിടെ പിടിപ്പിച്ചു ഷോക്ക്‌ കൊടുക്കേണ്ടി വരും …

ഇത് ധരിച്ച പെണ്‍കുട്ടി തിരക്കുള്ള ബസ്‌ലോ മറ്റോ കയറിയാൽ പീഡകൻ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ മർദം അവളുടെ മാറിടത്തിൽ തിരക്കിൽ നിന്നും കിട്ടിയേക്കും. അങ്ങനെ ആണെങ്കിൽ ഈ സെൻസർ ഓപ്പണ്‍ ആയി 3800 KV ഷോക്ക്‌ കൊടുത്താൽ ആ ബസ്‌ൽ ഉള്ള എല്ലാവരും ഒരുപോലെ ഷോക്ക്‌ കിട്ടി ബോധം കേട്ട് പോകുവാൻ സാധ്യത ഉണ്ടു . ഇനി ചെന്നൈയിൽ ചെല്ലുമ്പോൾ ബസ്‌ ൽ കയറുമ്പോൾ സൂക്ഷിക്കുക .. പുരുഷന്മാർക്ക് മാത്രം യാത്ര ചെയ്യുവാൻ പ്രതേക ബസ്‌ വേണം എന്ന് ആവശ്യപെടവുന്നതാണ് .

ഇത് ധരിച്ച പെണ്‍കുട്ടി എവിടെയെങ്കിലും മുൻപോട്ടു മറിഞ്ഞു വീണാൽ ഈ സെൻസർ ഓപ്പണ്‍ ആയി അവള്ക്കിട്ടു തന്നെ ഷോക്ക്‌ കിട്ടുവാൻ സാധ്യത ഉണ്ടു .

അതുപോലെ ഇത് ധരിക്കുന്ന പെണ്‍കുട്ടി മഴ നനഞ്ഞാൽ പിന്നെ കാര്യം കുഴഞ്ഞതു തന്നെ .. ഷോക്ക്‌ എപ്പോൾ കിട്ടിയെന്നു നോക്കിയാൽ മതി

അതൊക്കെ കൂടാതെ , ഈ സെൻസർഉം ബാറ്ററിയുമൊക്കെ നെഞ്ചത്ത് കെട്ടി വച്ച് നടന്നാൽ പിന്നെ മെലിഞ്ഞ പെണ്‍കുട്ടികൾക്ക് പോലും ഷക്കീലയെക്കാൾ വലിയ മാറിടം ആയിരിക്കും ഫലം. അത് കണ്ടാൽ പിന്നെ ഏതു പീഡകനും ഒന്ന് പീഡിപ്പിക്കുവാൻ തോന്നിയേക്കും ..

വെറുതെ ഉറങ്ങി കിടക്കുന്ന പട്ടിയുടെ വായിൽ കോലിട്ട് കിള്ളി കടി വാങ്ങിക്കണോ ..?

ant rape bra invention

You must be logged in to post a comment Login