പശു നമുക്ക് ശരിക്കും പാല്‍ തരുന്നുണ്ടോ…?

പശു നമുക്ക് പാല്‍ തരുന്നു… സ്കൂളില്‍ പഠിച്ചത് അങ്ങനെയാണ്…

പക്ഷെ പശു തന്റെ കിടാവിനു വേണ്ടി ഉണ്ടാക്കുന്ന പാല്‍ നാം പശുവില്‍ നിന്നും ബലമായി കറന്നു എടുക്കുകയല്ലേ .. പശുവിന്റെ തല മേല്പോട്ട് കെട്ടി നിര്‍ത്തിയിട്ടു, അതിന്റെ കിടാവിനെ അരികില്‍ കൊണ്ട് നിര്‍ത്തിയിട്ടു, പശുവിന്റെ അകിടില്‍ ചെറുതായി തട്ടുമ്പോള്‍, പശു തന്റെ കിടാവ് പാല്‍ കുടിക്കുവാന്‍ എത്തി എന്ന് ഓര്‍ത്തുകൊണ്ട്‌ പാല്‍ ചുരത്തുന്നു… അത് നാം പശുവിനെ ചതിച്ചു കൊണ്ട് കറന്നു എടുക്കുന്നു…

എന്നിട്ട് പശു നമുക്ക് പാല്‍ തരുന്നു എന്ന് പറയുന്നു.. പശു കേള്‍കണ്ട …

പാല്‍ മാത്രമല്ല, പശുവില്‍ നിന്നും നാം മറ്റു പലതും എടുക്കുന്നു, നാം പോലും അറിയാതെ.. ഇതാണ ആ വലിയ ലിസ്റ്റ്..

പശുവിനെ കൊല്ലരുത് എന്ന് പറയുന്നവര്‍ പോലും എല്ലാ ദിവസവും പശുവിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വസ്തുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നു… അത് എന്തൊക്കെ ആണെന്ന് അറിയണ്ടേ …?


You must be logged in to post a comment Login