പണ്ഡിറ്റ്‌നു വീണ്ടും പണി കിട്ടി

 

 

 

അടി കൊണ്ട് നീര് വച്ച മുഖവുമായ് സന്തോഷ്‌ പണ്ഡിറ്റ്‌ .. എപ്പോഴും ചിരിക്കുന്ന പണ്ഡിറ്റ്‌ ന്റെ അങ്ങനെ ഒരു മുഖം ആരാധകര്‍ക്ക് ഷോക്ക് ആയി… ആരാണ് പണ്ഡിറ്റ്‌ നെ അടിച്ചത്.. സിനിമ കാരോ അതോ പ്രേക്ഷകരോ …? വഴിയെ പോകുന്ന അടികള്‍ ഇരന്നു വാങ്ങുവാന്‍ വേണ്ടി പണ്ഡിറ്റ്‌ കുറെ നാളുകള്‍ ആയി ശ്രമിക്കുന്നു. ഒടുവില്‍ അങ്ങേര്‍ക്കു വേണ്ടത് തന്നെ കിട്ടിയോ … കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ആയി ഇതായിരുന്നു സോഷ്യല്‍ മീഡിയ കളിലെ പ്രധാന ചര്‍ച്ച വിഷയം

സന്തോഷ് പണ്ഡിറ്റിന് മര്‍ദ്ദമേറ്റെന്ന പേരില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാകളില്‍ പരക്കുന്ന ചിത്രം വ്യാജമെന്ന് സന്തോഷ് പണ്ഡിറ്റ് ഒടുവില്‍ പ്രസ്താവന ഇറക്കി .

അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും താന്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും പണ്ഡിറ്റ് പറഞ്ഞു.

അതേസമയം സന്തോഷ് പണ്ഡിറ്റിന് മര്‍ദ്ദനമേറ്റെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ചിത്രം ഫോട്ടോഷോപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും തെളിയിക്കുന്ന പോസ്റ്റുകളും ചിലര്‍ ഇട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ ഫേസ് ബുക്കിലെ ഏറ്റവും സജീവമായ സംവാദങ്ങളിലൊന്നായിരുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് നടന്നത്.

എവിടെയോ ദൂര യാത്ര കഴിഞ്ഞു ഉറക്ക ചടവോടെ എത്തിയ നമ്മുടെ ഏലിയന് സ്റ്റാര്‍ ന്റെ മുഖത്തിന്റെ ഫോട്ടോ എടുത്ത ആരോ അത് പോസ്റ്റ്‌ ചെയ്തു. makeup ഇല്ലാത്ത പണ്ഡിറ്റ്‌ എന്ന പേരില്‍. അത് കിട്ടിയ ആരോ ഫോട്ടോ ഷോപ്പില്‍ അങ്ങേരുടെ മുഖത്ത് അടി കൊണ്ട് കരിവാളിച്ച പാടുകളും, ചുണ്ടില്‍ നിന്നും രക്തവും വരച്ചു വെച്ച്. എന്തിനു മുഖത്തിന്‌ നീരും വരുത്തി. അത് കണ്ടാല്‍ ആരോ നന്നായി പെരുമാറി എന്ന് തന്നെ തോന്നും.

ഏതു സമയത്തും അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ ഇങ്ങേരു ഒടുവില്‍ അടി വാങ്ങിച്ചു എടുത്തു എന്ന് തന്നെ കരുതി. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. എന്തായാലും ഈ ഫോട്ടോ കണ്ടവര്‍ അത് ശരി ആണെന്ന് കരുതി, ആ
മര്‍ദനം തെ കഠിനമായി വിമര്‍ശിച്ചു .. പണ്ഡിറ്റ്‌ നു ആശ്വസിക്കാം. എങ്ങനെ വല്ലതും നടന്നാല്‍ ധാരാളം പേര്‍ കൂടെ സപ്പോര്‍ട്ട് ചെയ്യുവാന്‍ കാണും. …

ഇതാ ഒറിജിനല്‍ ലും അതിന്റെ വ്യാജന്മാരും …You must be logged in to post a comment Login