പണി പാളി

കോളനിയിലെ പുതിയ താമസക്കാരനായ തങ്കപ്പൻ ചേട്ടനു അയൽക്കാരനായ രമേശൻ വാട്സാപ്പ്‌ വഴി ഒരു മെസ്സേജ്‌ അയച്ചു.

”ചേട്ടൻ ക്ഷമിക്കണം

നേരിട്ട്‌ പറയാൻ വിഷമമുള്ളതു കൊണ്ടാണ്‌ വാട്സാപ്പ്‌ വഴി അയക്കുന്നത്‌. ഇനിയെങ്കിലും ഈ കാര്യം ചേട്ടനെ അറിയിച്ചില്ലെങ്കിൽ ഞാൻ ചെയ്യുന്ന വലിയ തെറ്റായിരിക്കും അത്‌.

ചേട്ടന്റെ വൈഫ്‌ കാരണം ഈ നാട്ടിലെ ആൺപിള്ളാർ മുഴുവൻ വഷളാകുകയാണ്‌. ചേട്ടൻ കുറെയൊക്കെ കണ്ട്രോൾ ചെയ്തേ മതിയാകൂ. ചേട്ടൻ ജോലിക്ക്‌ പോയിക്കഴിഞ്ഞാൽ എപ്പോഴും 17ഉം 18ഉം വയസ്സുള്ള കുറെ ആൺപിള്ളാർ ചേട്ടന്റെ വീട്ടിനു സമീപം ഉണ്ടാകും.

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ്‌ വരുമ്പോഴുണ്ട്‌ പ്ലസ്ടുവിനു പഠിക്കുന്ന എന്റെ മകൻ ചേട്ടന്റെ മതിലിനു ചുറ്റും നിന്ന് കറങ്ങുന്നു . ഞാൻ അവനോട്‌ കാര്യം തിരക്കി..നിനക്കെന്താടാ അവിടെ കാര്യം? അവൻ വിക്കി വിക്കി പറഞ്ഞു..അപ്പുറത്തെ വീട്ടിലെ അങ്കിളിന്റെ വൈഫ്‌………ഞാൻ ബാക്കിയൊന്നും കേട്ടില്ല.നന്നായിട്ടൊന്നു പൊട്ടിച്ചു. അവൻ കരഞ്ഞു കൊണ്ട്‌ ഓടിപ്പോയി.

ആ ദുർബല നിമിഷത്തിൽ ചേട്ടന്റെ വൈഫ്‌ എങ്ങനെയുണ്ടെന്ന് അറിയാൻ എനിക്കും ആകാംക്ഷ തോന്നി. പിന്നീടിങ്ങോട്ട്‌ പലതവണ ഞാനും തെറ്റ്‌ ചെയ്തുപോയി. ഒരുപക്ഷേ ചേട്ടനെക്കാൾ കൂടുതൽ ഞാനാണു ഇപ്പോൾ……..സോറി ചേട്ടാ…..റിയലി സോറി…… ഇനിയെങ്കിലും ചേട്ടൻ മണ്ടനാകാതിരിക്കാനാണ്‌ ഞാൻ ഇതെഴുതുന്നത്‌.

ഇന്നു തന്നെ ചേട്ടൻ ഒരു തീരുമാനമെടുക്കണം. എന്തൊക്കെയായാലും ചേട്ടന്റെ സ്വന്തം വൈഫ്‌ അല്ലെ. മറ്റുള്ളവരെ ഇങ്ങനെ കേറി നിരങ്ങാൻ അനുവദിക്കരുത്‌. ചേട്ടനു പ്രശ്നമില്ലെങ്കിൽ ഓകെ. പക്ഷെ ഈ നാട്ടിലെ ആൺപിള്ളാർ മുഴുവനും വഷളാകുന്നതിന്‌ ആരു സമാധാനം പറയും? ….ആ പോട്ടെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇനി എല്ലാറ്റിലും ഒരു ശ്രദ്ധ ഉണ്ടാവണം. ഇല്ലെങ്കിൽ നഷ്ടം ചേട്ടനു മാത്രമാണ്‌.

സ്നേഹപൂർവ്വം രമേശൻ”

തങ്കപ്പൻ ആകെ തളർന്നു. താൻ ഇത്ര നാളും വിശ്വസിച്ച തന്റെ ഭാര്യ… അവൾ ഒരു ഉടായിപ്പായിരുന്നൊ ദൈവമേ…
പിന്നെ തങ്കപ്പൻ ഒന്നും ചിന്തിച്ചില്ല. മനസ്സ്‌ ശൂന്യമായിരുന്നു. ….കൊന്നു. വെട്ടുകത്തിക്ക്‌ തുണ്ടം തുണ്ടമാക്കി അവളെ അരിഞ്ഞു…..പോലീസ്‌ സ്റ്റേഷനിൽ പോയി കീഴടങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും രമേശന്റെ വാട്സാപ്പ്‌ മെസ്സേജ്‌…..

.

.

”ചേട്ടാ ഞാൻ നേരത്തെ അയച്ച മെസ്സേജിൽ വൈഫ്‌ എന്നത്‌ വൈഫൈ എന്ന് തിരുത്തി വായിക്കണേ..””

You must be logged in to post a comment Login