പണി പാളി – മന്ത്രി വെള്ളത്തില്‍

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയ കൃഷിമന്ത്രിയും എം.എല്‍.എ.യും പഞ്ചായത്ത് പ്രസിഡന്റും തോണി മറിഞ്ഞ് പാടശേഖരത്തിലെ വെള്ളത്തില്‍ വീണു. കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത് ഏഴോംമൂലയില്‍ കൈപ്പാട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയ മന്ത്രി കെ.പി.മോഹനന്‍, കല്ല്യാശ്ശേരി എം.എല്‍.എ. ടി.വി.രാജേഷ്, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.കുഞ്ഞിരാമന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

മന്ത്രി വള്ളത്തില്‍ കയറുന്നത് കണ്ടു ആവേശം സഹിക്കാതെ അണികളും തോണിയില്‍ കയറി. എന്തിനു ഒരു സ്ത്രീയും കൂടി അതില്‍ കയറി പറ്റി. ആ തോണിയില്‍ കയറാന്‍ പറ്റുന്നതിനെകാള്‍ ആളുകള്‍ കയറിയതിനാല്‍ തോണി പുറപെടുന്നതിനു മുന്‍പ് തന്നെ ആടി ഉലഞ്ഞിരുന്നു. വെറും മൂന്നു പേര്‍ മാത്രം കയറേണ്ട വഞ്ചിയില്‍ 12 പേരാണ് കയറിയത്. മന്ത്രിക്ക് നിയമം ബാധകം അല്ല എന്ന് തോന്നി കാണും. പുറപെടുന്നതിനു മുന്‍പ് തന്നെ ആടി ഉലഞ്ഞിരുന്നു എങ്കിലും അത് വക വൈക്കാതെ മുന്‍പോട്ടു നീങ്ങുവാന്‍ ശ്രമിച്ചപ്പോള്‍ ആണ് തോണി മറിഞ്ത് . മറിഞ്ഞ സ്ഥലത്ത് ആഴം കുറവായിരുന്നതിനാല്‍ ദുരന്തം സംഭവിച്ചില്ല. എല്ലാവരും ഒരു തമാശ അയി അത് ആ സ്വദിച്ചു.

തോണി മറിഞ്ഞെങ്കിലും മന്ത്രി മോഹനന്‍ അരിവാളില്‍ നിന്നും പിടി വിടാതെ, മടയില്‍ നിന്ന നെല്ല് അരിഞ്ഞു എടുത്താണ് തിരികെ കയറിയത്. അങ്ങനെ കൊയ്ത്തുത്സവം ഗംഭീരമായി ഉദ്ഘാടനം ചെയ്തു.

ഇതാ വീഡിയോ കാണൂ. അത്രമാത്രം ആളുകള്‍ കയറിയാല്‍ തോണി മറിയും എന്ന് ഇത് കാണുന്ന ഏതു ആള്‍ക്കും മനസില്ലകും. പിന്നെ മന്ത്രിക്ക് എന്തെ മനസ്സില്‍ ആയില്ല ?

You must be logged in to post a comment Login