പണി കിട്ടി

facebook ൽ നിന്നും കിട്ടിയ ഒരു രോദനം …

എന്തായാലും നന്നായിട്ടുണ്ട് ..ഒന്ന് വായിച്ചു നോക്കുന്നതിൽ തെറ്റില്ല ..

പ്രിയ വാട്സപ്പ് സ്നേഹിതരെ…

1) ഞാൻ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന കുർകുറെ ഇപ്പോൾ ഞാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ കത്തിച്ചു നോക്കാറാണ് പതിവ് .. കാരണം നിങ്ങൾ പറഞ്ഞു അതിൽ പ്ലാസ്റ്റിക്ക് ഉണ്ടെന്നു ..

2) തിയേറ്ററിൽ പോയിക്കഴിഞ്ഞാൽ ഞാൻ സീറ്റിൽ ഉറച്ചിരിക്കാതെ ഷിറ്റാൻ മുട്ടിയ പോലെ തപ്പി തടഞ്ഞു ഇരിക്കാൻ തുടങ്ങി ..
കാരണം നിങ്ങൾ പറഞ്ഞു എയിഡ്സ് വൈറസ് കയറ്റിയ സീറ്റിൽ സൂചി വച്ചിട്ടുണ്ടാകും എന്ന് ..

3) ഇന്ന് കാലത്തും കൂടി ഞാൻ 150 പേർക്ക് വെബ്സൈറ്റിന്റെ ലിങ്ക് ഷെയർ ചെയ്തു ..
കാരണം നിങ്ങൾ പറഞ്ഞു ബാലൻസ് കയറും എന്നും , നിങ്ങൾക്ക് കിട്ടി ഇത് സത്യമാണ് എന്നും ..

4) ഡിയോടോറന്റ് ഉപയോഗിക്കുന്നത് നിർത്തി , കാമുകി അര കിലോമീറ്റർ ദൂരെ നില്ക്കാൻ തുടങ്ങി .
കാരണം നിങ്ങൾ പറഞ്ഞു ഡിയോ കാൻസറിനു കാരണമാകും എന്ന് ..

5) സമ്പാദ്യം മുഴുവൻ ഞാൻ ഞാൻ ദാനം ചെയ്തിട്ടും മൂന്നു കൊല്ലം മുന്പ് ഹോസ്പിറ്റലിൽ കിടന്നു തുടങ്ങിയ പണി തീരാത്ത വീട്ടിനു മുന്നിലെ കുട്ടിയുടെ ഓപ്പറേഷൻ ഇത് വരെ തീര്ന്നില്ല ..
കാരണം നിങ്ങൾ പറഞ്ഞു ഒരു ഷെയര്‍ അവളുടെ ജീവന്‍ രക്ഷിക്കുമെന്ന് .

6) എല്ലാ ദിവസവും ദൈവ സ്തോത്രങ്ങളും അമാനുഷിക ഫോട്ടോകളും ആഗ്രഹങ്ങൾ മനസ്സിൽ വിചാരിച്ച് ഷെയർ ചെയ്യാരുണ്ട് , അതിൽ മിക്ക ആഗ്രഹങ്ങളുടെയും കല്യാണം കഴിഞ്ഞു തുടങ്ങി . കാരണം നിങ്ങൾ പറഞ്ഞു തെക്കേതിലെ കുട്ടപ്പന് മൂന്നു ഷെയറിനു മൂന്നു വീതം ലൈൻ ആയി എന്ന് .

7) എല്ലാ ആറു മാസം കൂടുമ്പോഴും ഞാൻ ഫ്രൂട്ടി കുടിക്കുന്നത് നിർത്തുന്നു .. കാരണം നിങ്ങൾ പറഞ്ഞു പുറത്താക്കപ്പെട്ട എയിഡ്സ് രോഗിയായ ജോലിക്കാരൻ രക്തം കലര്ത്തിയിട്ടുണ്ട് എന്ന് ..

8) ആശിച്ചു കാത്തു വളഞ്ഞു കിട്ടിയ പെണ്‍കുട്ടി ആദ്യമായി വിളിച്ച രാത്രി അടക്കം പല രാത്രികളിൽ ഞാൻ ഫോണ്‍ ഓഫ് ചെയ്തു കിടന്നു .. കാരണം നിങ്ങളു പറഞ്ഞു ശൂന്യാകാശത്തു നിന്നും കോസ്മോ രശ്മി വരുന്നുണ്ടെന്നു

9) വാട്സപ്പ് നീല ആകുന്നതും കാത്ത് ജെനറൽ മാനേജര് നേരിട്ട് അയച്ച മെസേജ് ഞാൻ 20 പേര്ക്ക് ഫോര്വേര്ഡ് ചെയ്തു .. കാരണം നിങ്ങളു പറഞ്ഞു വാട്സപ്പ് സെർവറിൽ സ്ഥലം കുറവാണെന്ന് .

10)ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ആയ hike messenger ഉപയോഗിക്കണം എന്ന് 100 പേര്‍ക്ക് വാട്സാപ്പില്‍ മെസേജ് ചെയ്തു.. കാരണം നിങ്ങൾ പറഞ്ഞു ഫോണില്‍ 499 രൂപ ബാലന്‍സ് അധികമായി ലഭിക്കുമെന്ന്..

ഇനിയുമിങ്ങനെ പറ്റിക്കപ്പെടാന്‍ ഞാന്‍ ഇവിടെത്തന്നെയുണ്ട്…

വരില്ലേ, ആനകളേയും തെളിച്ചുകൊണ്ട്…

You must be logged in to post a comment Login