പകച്ചു പോയ് എന്റെ പ്രണയം …!!!:

വീട്ടില് കലൃാണാലോചന ശക്തി ആര്ജിക്കുന്നതിനിടെ
വിഷമിച്ചിരിക്കുന്ന അവളെ ഒന്ന് സമാധാനിപ്പിക്കാന്
ഞാന് ” മൊയ്തീനിലെ
ആ ഫേമസ് ഡയലോഗ് അടിച്ചു

” എടീ ….. ഈ ഇരിവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കില് നീ എനിക്ക് ഉള്ളതാ…. ”

സിനിമയില് കാഞ്ചനമാലയുടെ മുഖത്ത് കണ്ട പോലെ ഒരു നൂറ് വോള്ട്ടിന്റെ ബള്ബ് പ്രതീഷിച്ച ഞാന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോ….ഞെട്ടി മുഖം ദേഷ്യത്തോടെ ചുവന്ന് നില്ക്കുന്നു….

” ആ Example …… വേണ്ടാ… അത് നിക്ക് ഇഷ്ടല്ല ”
അവള് അതേ ദേഷൃത്തില് പറഞ്ഞൂ….
” എന്തേയ്…..?
” അറബിക്കടലില് വേറെയും കുറേ പുഴകള് വന്ന് ചേരുന്നുണ്ട് ”
പകച്ചു പോയ് എന്റെ പ്രണയം …!!!:(:(

You must be logged in to post a comment Login