ന്യൂജെൻ കല്പനകൾ

1. ഇടയ്ക്കിടെ ഉറങ്ങുന്നത് വയസാവുന്നത് തടയും. പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുമ്പോള്‍

2. ഒരു കുട്ടി ഉണ്ടായാല്‍ മാതാപിതാക്കള്‍ ആകും. രണ്ടു കുട്ടികള്‍ ആയാല്‍ റഫറി

3. വിവാഹം ഒരു കരാര്‍ ആണ്. ഒരാള്‍ എപ്പോഴും ശരി. മറ്റെയാള്‍ എപ്പോഴും ഭര്‍ത്താവ്

4. നികുതി കൊടുക്കുന്നത് പുഞ്ചിരിയോടെ വേണം. പക്ഷെ അവിടെ ചിരി മാത്രം എടുക്കില്ല. കാശും കൂടി കൊടുക്കണം

5. കുട്ടികള്‍ ഏറ്റവും കൂടുതല്‍ വളരുന്നത് ആ കൊല്ലത്തെ യുണിഫോം വാങ്ങിയതിന്റെ അടുത്ത മാസം ആയിരിക്കും

6. വിഷമിക്കേണ്ട. ഒരു കഴിവും ഇല്ലാത്ത മറ്റു പലരും ഈ ലോകത്ത് ഉണ്ട്.

7. സ്നേഹിക്കുന്നയാളെ തന്നെ കല്യാണം കഴിക്കണമെന്നില്ല.. നിങ്ങള്ക്ക് ഒഴിവാക്കാനാവാത്തയാളെ കല്യാണം കഴിക്കുക ( രണ്ടായാലും അനുഭവിക്കും)

8. പ്രേമം വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. പക്ഷെ ഒരു പാട് പണം നിങ്ങള്‍ അതിനായി ചിലവഴിക്കും എന്നത് ഉറപ്പു

9. അലവലാതി രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നത് വോട്ടു ചെയ്യാതിരിക്കുന്ന മാന്യന്മാര്‍ ആണ്.

10. അലസത എന്നാല്‍ നിങ്ങള്‍ ക്ഷീണിക്കുന്നതിനു മുന്‍പ് തന്നെ വിശ്രമിക്കാന്‍ ശ്രമിക്കുന്നതാണ്

11. കല്യാണം എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍ ആണ്. നിങ്ങള്‍ കൊടുക്കുന്നതാണ് നല്ലത്. കൊടുത്തില്ലെങ്കിലും അവള്‍ പിടിച്ചു വാങ്ങിക്കോളും.

12. ഉത്തമ ദമ്പതികള്‍ എപ്പോഴും ഒരേ അഭിപ്രായക്കാര്‍ ആയിരിക്കും. ഉത്തമ ഭര്‍ത്താവ് തന്റെ തെറ്റ് സമ്മതിക്കുന്നു.. ഉത്തമ ഭാര്യ അത് അംഗീകരിക്കുന്നു. നോ പ്രോബ്ലം

13. സ്വയം പരിഹസിക്കാന്‍ അറിയാത്തവരെ മറ്റുള്ളവര്‍ പരിഹസിച്ചോളും

14. സ്ത്രീകള്‍ക്ക് ആദ്യം അവസരം കൊടുക്കുക.. സുന്ദരികള്‍ക്ക് അതിനും മുന്നില്‍..

15. വിജയിച്ച കല്യാണം എന്നാല്‍ ഇടയ്ക്കിടെ പ്രേമത്തില്‍ വീഴുക എന്നതാണ്. ഭാര്യയുടെ മുന്നില്‍ തന്നെ വേണം എന്നേയുള്ളു.

16. എന്തെങ്കിലും പുതുതായി ചെയ്യുന്നതിനേക്കാള്‍ പണ്ട്ചെയ്ത കാര്യങ്ങള്‍ ആലോചിക്കുന്നതാണ് താല്പര്യം എങ്കില്‍ നിങ്ങള്ക്ക് വയസ്സായി എന്ന് അറിയുക.

17. ഭര്‍ത്താവ് എത്ര ജോലികള്‍ മാറിയാലും ഒരേ ബോസിന്റെ കീഴില്‍ തന്നെ ആയിരിക്കും

18. അഡ്രസ്‌ മാറിയാലും സുഹൃത്തുക്കള്‍ ആയി തുടരുന്നവര്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും

19. സമ്പാദ്യശീലം നല്ലതാണ്. പ്രത്യേകിച്ചും നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ആ ശീലം ഉണ്ടായിരുന്നെങ്കില്‍

20. വിവരമുള്ളവര്‍ സംസാരിക്കുന്നത് അവര്‍ക്ക് എന്തെങ്കിലും പറയാന്‍ ഉള്ളത് കൊണ്ടാണ്. വിവരദോഷികള്‍ സംസാരിക്കുന്നത് അവര്‍ക്ക് എന്തെങ്കിലും പറയണം എന്നുള്ളത് കൊണ്ടാണ്.

21. മാതൃഭാഷ എന്നല്ലാതെ പിതൃ ഭാഷ എന്ന് പറയാറില്ല. കാരണം പിതാക്കന്മാര്‍ അധികം സംസാരിക്കാന്‍ മാതാക്കള്‍ അനുവദിക്കില്ല

22. കല്യാണം കഴിക്കുമ്പോള്‍ വരനും വധുവും കൈകള്‍ കോര്‍ത്തു പിടിക്കുന്നത് എന്തിനു ? ഉത്തരം : ബോക്സിംഗ് മത്സരത്തിനു മുന്‍പ് പ്രതിയോഗികള്‍ ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്യുന്നത് പോലെ

23. ഭാര്യ : ഡാര്‍ലിംഗ് ഇന്ന് നമ്മുടെ വിവാഹവാര്‍ഷികം ആണ്. ഓര്‍മയ്ക്കായി നമുക്ക് എന്ത് ചെയ്യാം ?
ഭര്‍ത്താവ് : രണ്ടു മിനിറ്റ് മൌനം ആചരിച്ചാലോ ?

24. പ്രേമവിവാഹവും വീട്ടുകാര്‍ നടത്തുന്ന വിവാഹവും ഏതാ നല്ലത് ?
ആത്മഹത്യ, കൊലപാതകം.. ഏതാ നല്ലത് ?

25. ലോകത്ത് എല്ലാം തികഞ്ഞ ഒറ്റ കുട്ടിയെ ഉള്ളു. എല്ലാ അമ്മമാര്‍ക്കും ആ കുട്ടി ഉണ്ടാവും

26. ലോകത്ത് എല്ലാം തികഞ്ഞ ഒറ്റ ഭാര്യയെ ഉള്ളു. അയലത്തെ വീട്ടില്‍.

You must be logged in to post a comment Login