നേരത്തെ ഉറക്കമുണർ ന്നോളൂ.,,,, എന്നാൽ ഭാര്യയെ വിളിച്ചുണർത്തരുത്…

ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി ഞാൻ പറഞ്ഞു…….

”എഴുന്നേൽക്കൂ… എന്റെ കൂടെ യോഗ ചെയ്യാൻ വരൂ…?”

ഭാര്യ: ”ഓ… അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്…?”

ഞാൻ: ”ഏയ് അല്ല… യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്…”

ഭാര്യ: ”അതായത് എനിക്കാരോഗ്യമില്ല, ഞാൻ രോഗിയാണെന്ന് അല്ലെ..?”

ഞാൻ: ”നോ, നോ, ഞാനതല്ല ഉദേശിച്ചത്… നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ. …”

ഭാര്യ: ”ഞാൻ മടിച്ചിയാണെന്നല്ലെ ആ പറഞ്ഞതിനർത്ഥം…..?”

ഞാൻ: ”നോക്കൂ. .. നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ….”

ഭാര്യ: ”ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി…..”

ഞാൻ: ”ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ..?”

ഭാര്യ: ”എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്…”

ഞാൻ: ”നീ എഴുതാപ്പുറം വായിക്കുന്നു… എന്തിനാ വെറുതെ നാംതമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്….”

ഭാര്യ: ”ഹോ… ഞാൻ വഴക്കാളിയുമായി അല്ലെ….”

ഞാൻ: ”ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല തീർന്നില്ലെ…?”

ഭാര്യ: ”കണ്ടൊ,അപ്പൊ അതാണ് കാര്യം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് യോഗക്ക് പോകേണ്ട… അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ….?”

ഞാൻ: ”സമ്മതിച്ചു,
എന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാം…ഹാപ്പി..?”

ഭാര്യ: ”അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു…. സ്വാർത്ഥൻ……”

ഞാൻ: ”ദൈവത്തെയോർത്ത് നിർത്തൂ, എനിക്ക് തല കറങ്ങുന്നു….”

ഭാര്യ: ”ഞാൻ പറഞ്ഞത് ശരിയല്ലെ,നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു…എന്റെ ആരോഗ്യത്തെ കുറിച്ച് എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ….ഹും. …..”

എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്………..

ഗുണപാഠം:
നേരത്തെ ഉറക്കമുണർ ന്നോളൂ.,,,, എന്നാൽ ഭാര്യയെ വിളിച്ചുണർത്തരുത്…..?

You must be logged in to post a comment Login