“നീയൊക്കെ എന്തിനാ മത്സരിക്കണേ….” ഫേസ്ബുക്കില്‍ ഹിറ്റ്

jagadeesh comedy

ചാലക്കുടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരം ഇന്നസെന്റ് മത്സരിക്കുന്നതിനെതിരേ തനിക്കും മത്സരിക്കണം എന്നും പറഞ്ഞുകൊണ്ട് ജഗദീഷ് ..

അതിനു എതിരെ ഫേസ്ബുക്കില്‍ പ്രത്യക്ഷപെട്ട ഒരു അടിപൊളി പോസ്റ്റ്‌ ഇതാ ..

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ ഒരു കോമഡി സീന്‍ തനിക്ക് ഇത്രക്ക് പാരയാകുമെന്ന് ജഗജീഷ് കരുതിയിട്ടുണ്ടാവില്ല. രാമഭദ്രനെ(മുകേഷ്) തല്ലിയവരെ തേടി ഹോസ്റ്റലില്‍ എത്തുന്ന അഞ്ഞൂറാന്റെ മക്കളുടെ കയ്യില്‍ നിന്ന് തല്ലുകൊള്ളുന്നത് മായിന്‍ കുട്ടി(ജഗദീഷ്)ക്കാണല്ലോ. ഈ സീനില്‍ സ്വാമിനാഥനും(ഇന്നസെന്റ്) മായിന്‍കുട്ടിയും(ജഗദീഷ്) തമ്മിലുള്ള ഡയലോഗ് മലയാള സിനിമയിലെ തന്നെ മറക്കാനാവാത്ത ദൃശ്യങ്ങളില്‍ ഒന്നാണ്. ആ സീന്‍ ആണ് ഇപ്പോള്‍ ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട്, ചില മാറ്റങ്ങളൊക്കെ വരുത്തി ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

. ‘നീയെന്തിനാ പഠിക്കണേ’ എന്ന ചോദ്യത്തിന് പകരം ‘നീയെന്തിനാ മത്സരിക്കണേ’ എന്നാക്കിയിട്ടുണ്ട്.

പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെയാണ്..

ഇന്നസെന്റ് : നീയെന്തിനാ മത്സരിക്കണേ ?

ജഗദീഷ് : എംപിയാകാന് !

ഇന്നസെന്റ് : അതല്ല ചോദിച്ചത് നീയെന്തിനാ മത്സരിക്കണേയെന്നു ? നീയൊന്നും മത്സരിച്ചിട്ടൊരു കാര്യോവില്ല…വെറുതെ പാർലമെന്റിന്‍റെ പേരു കളയാനായിട്ട് !
അയ്യേയ്

മുകേഷ് : കറക്റ്റ്

ജഗദീഷ്: എന്തേ ഇങ്ങനെ സിംപിള്‍ ഡ്രസ്സ് ധരിക്കുന സ്ഥാനാര്‍ഥികളെ ആളുകള്‍ക്ക് ഇഷ്ടമല്ലേ…

സംഭവം എന്തായാലും ഫേസ്ബുക്കില്‍ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ യഥാർത്ഥ രംഗം താഴെ കാണാം.

You must be logged in to post a comment Login