നിങ്ങള്‍ ഒട്ടകത്തെയും മനുഷ്യനെയും കണ്ടിട്ടില്ലെ.?


കുറഞ്ഞ ദിവസത്തിനുള്ളില്‍ ലക്ഷത്തിലേറെ കാഴ്ചക്കാരെ സൃഷ്ടിച്ചുകൊണ്ട് ഖത്തറിലെ പ്രശസ്ത കൊമേഡിയന്‍ ഹമദ് അല്‍ അമാരിയുടെ വീഡിയോ യൂ ട്യൂബില്‍ ഹിറ്റാകുന്നു. ഒട്ടകപ്പുറത്തേറി നഗരമധ്യത്തിലെ ബര്‍ഗര്‍ സ്‌റ്റോറിലെത്തി ഓഡര്‍ ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സാധാരണ കാറിലും മറ്റും എത്തി ബര്‍ഗര്‍ വാങ്ങുന്നവരില്‍ നിന്ന് മാറി പുതിയ ആളെ കണ്ട് ശരിക്കും കടക്കാര്‍ ഞെട്ടി.

ഓഡര്‍ സ്വീകരിച്ചെങ്കിലും എന്തോ പന്തികേട് തോന്നിയിട്ട് പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ ഹമദ് അല്‍ അമാരിയുടെ ചോദ്യം ഇങ്ങനെയായിരുന്നു, നിങ്ങള്‍ ഒട്ടകത്തെയും മനുഷ്യനെയും കണ്ടിട്ടില്ലെ.?. ഒരു പ്രദേശിക വീഡിയോ കമ്പനിക്കായാണ് ഈ വീഡിയോ ഉണ്ടാക്കിയത്.
ottakam video

You must be logged in to post a comment Login