നമ്മുടെ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുവാന്‍ അവകാശം ഇല്ലേ ?

റാഞ്ചിയില്‍ സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ ആസിഡ്‌ ആക്രമണമെന്ന്‌ മുന്നറിയിപ്പ്‌!

ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പ്‌. സ്‌ത്രീകളും പെണ്‍കുട്ടികളും ജീന്‍സ്‌ ധരിക്കുകയോ ദുപ്പട്ട ധരിക്കാതിരിക്കുകയോ ചെയ്‌താല്‍ അവര്‍ക്കെതിരെ ആസിഡ്‌ ആക്രമണം നടത്തുമെന്ന്‌ പോസ്‌റ്ററുകളിലൂടെയാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന പേരില്‍ അറിയപ്പെടാത്ത ഒരു സംഘടനയാണ്‌ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌ എന്ന്‌ പോലീസധികൃതര്‍ പറഞ്ഞു.

 

courtesy to Mangalam

You must be logged in to post a comment Login