..നമുക്ക് ഇത് വേണോ ?

ഒരു കുട്ടി ജനിക്കുമ്പോള്‍, ആ ജനന സമയം വച്ച് പലരും ജാതകം എഴുതിക്കാറുണ്ട്. പല നാളുകളും ദോഷങ്ങള്‍ ഉള്ളവയാണ്. ഉദാഹരത്തിനു ത്രിക്കെട്ട്ടയില്‍ ജനിച്ച ഒരു കുട്ടിക്ക് വരാവുന്ന ദോഷങ്ങള്‍ നോക്കു..

കുട്ടി ജനിച്ച സമയം വച്ച് ദോഷങ്ങള്‍ വരാവുന്ന ആള്‍ക്കാരുടെ ലിസ്റ്റ് ഇതാ..കുട്ടിയുടെ ജേഷ്ടന്‍, അനുജന്‍, പിതാവ് മുതലായവര്‍. ഇനി സമയം കുറേക്കൂടി ചുഴിഞ്ഞു നോക്കിയാല്‍ മാതാവിന്റെ മാതാവ്‌, മാതാവിന്റെ പിതാവ്, മാതാവിന്റെ സഹോദരി, കുട്ടിയുടെ കുടുംബം മുഴുവന്‍, മാതാപിതാക്കളുടെ കുടുംബം, ഇനി ഉണ്ടാകുവാന്‍ ഇടയുള്ള കുട്ടികള്‍, വിവാഹ ശേഷം ഭര്‍ത്താവിന്റെ പിതാവ്, അവരുടെ കുടുംബം മുതലയവര്രും ഈ കുട്ടിയുടെ ജനനം മൂലം ദോഷം ഉണ്ടാകുമത്രേ..

പാവം ആ കുഞ്ഞ്… ഇത് ജീവച്ചു പോകുവാന്‍ കുറെ കഷ്ടപ്പെടും.. എത്രയോ പേരുടെ അപ്രീതി കണ്ടുകൊണ്ടു വേണം അതിനു ജീവിക്കുവാന്‍.. ഇങ്ങനെയുള്ള ജാതകം മൂലം അതിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആകുവാന്‍ സാധ്യതയുണ്ട് .. തങ്ങള്‍ക്കു ദോഷം വരുമെന്ന് കണ്ടാല്‍ ആരാണ് അതിനെ നശിപ്പിക്കാന്‍ നോക്കാത്തതു…

ഇങ്ങനെയുള്ള ജാതകം എഴുതി നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തില്‍ ആക്കണമോ ? ചിന്തിക്കൂ.

മനോരമ വാരികയില്‍ കുറെ നാള്‍ മുമ്പ് പ്രസിദ്ധീകരിച്ച ജന്മരാശി എന്ന പംക്തിയില്‍ നിന്നും.. വായിച്ചു ഞെട്ടരുത് … നമ്മില്‍ പലരും ചെയ്യുന്നത് തന്നെയാണിത്.. കഷ്ടം..

You must be logged in to post a comment Login