ദൈവത്തിൻറെ വാട്സാപ്പ് മെസേജ്

ദൈവത്തിൻറെ വാട്സാപ്പ് മെസേജ് :-

“ദേ… പിള്ളാരേ… ഒരു കാര്യം പറഞ്ഞേക്കാം. ചത്ത്‌ കെട്ടിയെടുക്കുമ്പോൾ ഞാൻ ഇങ്ങ് സ്വർഗ്ഗത്തിൽ കള്ള് തരും, കഞ്ചാവ് തരും, പെണ്ണ് കൂട്ടി തരും എന്നൊക്കെ കരുതി ഒറ്റയവനും കഷ്ടപ്പെട്ട് നന്മ ചെയ്യണം എന്നില്ല… നീയൊക്കെ ചെയ്യുന്ന നന്മയും തിന്മയും ഉറക്കമിളച്ച് നോക്കിയിരുന്ന്, ഇവിടെ നിനക്കൊക്കെ സ്റ്റാർ ഫെസിലിറ്റി അറേഞ്ച് ചെയ്യലല്ല എൻറെ പണി…

നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിപ്പത്തിൽ ഈ അണ്ഡകടാഹം ഉണ്ടാക്കിയിട്ട്, അതിൻറെ ഒരു കടുകുമണിയോളം പോലുമില്ലാത്ത ഒരു ഉണക്ക ഭൂമിയിലെ, ആയിരകണക്കിന് മൃഗവർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ എന്ന നീ, തിന്നുന്നതും കുടിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി, റിയാലിറ്റി ഷോ ജഡ്ജിനെ പോലെ ഇരുന്ന് മാർക്കിടാൻ എൻറെ തലേൽകൂടെ വണ്ടി ഒന്നും ഓടുന്നില്ല…

അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ അവൻറെ ഉദ്ദേശം വേറെയാണ്… നിനക്കൊക്കെ ഒക്കുമെങ്കിൽ നല്ലത് ചെയ്താ മതി… അല്ലാതെ ചെയ്തതിൻറെ കണക്കും കൊണ്ട് കൂലി ചോദിച്ച് ഇങ്ങോട്ട് വന്നേക്കരുത്… മടല് വെട്ടി അടിക്കും ഞാൻ…”

You must be logged in to post a comment Login