ദേഷ്യം വന്നാൽ ..

മുന്‍കോപിയായ ഭര്‍ത്താവ് ഒരിക്കല്‍ അസുഖമായി കിടപ്പിലായി.ക്ഷമയോടെ ആ നല്ല ഭാര്യ അയാളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു.

ഒരു സമയത്ത് അയാള്‍ ചോദിച്ചു: ഞാന്‍ എപ്പോഴും ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യാറുണ്ടായിരുന്നല്ലോ. നീ എങ്ങനെയായിരുന്നു എല്ലാം സഹിച്ചത്….?
നിനക്ക് ദേഷ്യം വരുമ്പോള്‍ നീ എന്താണ്‌ ചെയ്തിരുന്നത്…?

ഭാര്യ: ദേഷ്യം വരുമ്പോള്‍ ഞാന്‍ പോയി റ്റൂത്ത്‌ബ്രഷ് കൊണ്ട് ക്ലോസെറ്റ് കഴുകുമായിരുന്നു.

ഭര്‍ത്താവ്: ഇത് നല്ല രസമായിരിക്കുന്നല്ലോ കേള്‍ക്കാന്‍. ആകട്ടെ, അങ്ങനെ ചെയ്യുമ്പോള്‍ ദേഷ്യം കുറയുമായിരുന്നോ…?

ഭാര്യ: തീര്‍ച്ചയായും……..

ഭര്‍ത്താവ്: അതിന്‍റെ ഗുട്ടന്‍സാണ്‌ എനിക്ക് മനസ്സിലാകാത്തത്.

ഭാര്യ: മനുഷ്യാ, നിങ്ങളുടെ റ്റൂത്ത്‌ബ്രഷ് കൊണ്ടായിരുന്നു ക്ലോസെറ്റ് കഴുകിയിരുന്നത്……

2 Responses to ദേഷ്യം വന്നാൽ ..

  1. Pingback: price of ray ban wayfarer in uk

  2. Pingback: Brian

You must be logged in to post a comment Login