ത്രയംബകം വില്ല് ഒടിച്ചതാരാണ്

ഏഴാംക്ലാസ്സിൽ മലയാളം പീരിയഡ് പരിശോധനക്കെത്തിയ വിദ്യാഭ്യാസ ഇൻസെപക്റ്റർ
ക്ലാസിലിരുന്ന് തന്നെ മിഴിച്ച്നോക്കുന്ന മെയ്തീനോട്ചോദിച്ചു

“ത്രയംബകം വില്ല് ഒടിച്ചതാരാണ്”?

മൊയ്തീൻ ഒന്ന് പരിഭ്രമിച്ചിട്ട് പറഞ്ഞു
” അള്ളാണെ എന്റെ ബാപ്പാണെ, ഉസ്താദിന്റെ മുട്ട്കാലാണെ ഞമ്മ അപ്പണി
ചെയ്യൂലാ…..”

ക്രുദ്ധനായ പരിശോധകൻ മൊയ്തീന്റെ അദ്ധ്യാപകനെ രൂക്ഷമായി
 നോക്കിയിട്ട് ചോദിച്ചു

” എന്താമാഷേ! ഇത്…..?”
അദ്ധ്യാപകൻ നിഷ്കളങ്ക ഭാവത്തോടെ ഭവ്യതയോടെ മൊഴിഞ്ഞു:-

 “ഇത്തിരി കുരുത്തക്കേടുണ്ടെങ്കിലും ഓൻ ആ പണി ചെയ്യൂല്ലാ”

രംഗം വരാന്തയിൽ നിന്നും നിരീക്ഷിച്ച് കൊണ്ടിരുന്ന ഹെഡ് മാഷിനോട് പരിശോധകൻ
തട്ടിക്കയറി ” എന്താ ഈ കേൾക്കണേ…നിങ്ങടെ സ്കൂളിൽ ഇതെല്ലാമാണോ രീതി…”

ഹെഡ് മാഷ് വിനയം കൈവിടാതെ പറഞ്ഞതാവിത്:- “മലയാളം
 മാഷ്പറഞ്ഞത് പത്തരമാറ്റ് സത്യം തന്നെയാ മൊയ്തീൻ അപ്പണി
 ചെയ്യൂല്ലാ….”

കലി തുള്ളിയ പരിശോധകൻ വള്ളി പുള്ളി വിടാതെ നടന്ന സംഭവം മുഴുവൻ
വിദ്യാഭ്യാസ വകുപ്പ് മേലാവിലേക്ക് എഴുതി അയച്ചു.
കുറച്ച്ദിവസംകഴിഞ്ഞ് മേലാവിൽ നിന്നും സ്കൂൾഹെഡ് മാഷിന് ഒരു
 കത്ത് കിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു.

” കാര്യം ഗുരുതരമാണെങ്കിലും
എല്ലാം നടന്ന്കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒടിഞ്ഞ വില്ല്
പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി വരുന്ന തുക
 കണ്ടിജൻസി ഹെഡിൽ ബില്ല് എഴുതി സ്വരൂപിക്കണമെന്നും ഇതിനാൽ
 അറിയിച്ച് കൊള്ളുന്നു.”

You must be logged in to post a comment Login