തോറ്റത് ദൈവമോ മനുഷ്യനോ…?

ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു . അവൻ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി അവനു കഴിക്കാൻ കാര റ്റും , ചീരയും , മുരിങ്ങക്കായും എന്ന് വേണ്ട സകല പച്ചക്കറിയും സൃഷ്ടിച്ചു .

??ചെകുത്താൻ മാക്‌ഡോണൽഡും , കെ എഫ് സി യും , ചിക്കിങ്ങും സൃഷ്ടിച്ചു . ഇവരെല്ലാം കൂടെ ചിക്കനെ പലതരം എണ്ണകളിൽ പല രൂപത്തില ഫ്രൈ ചെയ്തു മനുഷ്യനെ തീറ്റിച്ചു .

?ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു . ആവശ്യത്തിനു മാത്രം തിന്നാൻ മനുഷ്യനോട് പറഞ്ഞു .

??ചെകുത്താൻ പൊറോട്ട സൃഷ്ടിച്ചു . മനുഷ്യന്റെ ഇടയിൽ ധാരാളം വിൽക്കാൻ തട്ട്കടക്കാരെയും സൃഷ്ടിച്ചു . അവർ ചിക്കൻ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്ട്രോളിനു പുറമേ കാൻസറും സമ്മാനിച്ചു.

???ദൈവം സലാഡ് സൃഷ്ടിച്ചു .
??ചെകുത്താൻ മയോനൈസ് സൃഷ്ടിച്ചു . മനുഷ്യന്റെ വെയ്റ്റ് വീണ്ടും കൂടി .

?ദൈവം സ്പോർട്സ് ഷൂ കൊടുത്തു എ ന്നിട്ട് മനുഷ്യനോട് ഓടാൻ പറഞ്ഞു .

??ചെകുത്താൻ അപ്പോൾ കേബിൾ ടി വി മനുഷ്യന് കൊടുത്തു. എണീറ്റ്‌ ചാനൽ മാറ്റേണ്ടി വരാതിരിക്കാൻ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ ഭാരം കൂടി കൂടി വന്നു .

??ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു – ആരോഗ്യകരമായ ഭക്ഷണം !

??ചെകുത്താൻ അത് സ്ലൈസ് ചെയ്തു എണ്ണയിൽ വറത്തു ഉപ്പും മുളകും ഇട്ടു പാക്കറ്റിൽ ആക്കി സെയിഫ് അലിഖാനെ കൊണ്ട് തീറ്റിച്ചു മനുഷ്യനെ പ്രലോഭിച്ചു കഴിപ്പിച്ചു.

??ഒടുവിൽ മനുഷ്യന് ഹാർട്ട് അറ്റാക്ക്‌ വന്നു .

ഇത് കണ്ട ദൈവം മനുഷ്യനെ രക്ഷിക്കാൻ ബൈ പാസ് സർജറി സൃഷ്ടിച്ചു .???

??ചെകുത്താൻ മൾട്ടി സ്പെഷ്യാലിട്ടി ആശുപത്രികൾ സൃഷ്ടിച്ചു . അതിനൊക്ക ദൈവത്തിൻറെ പേരിട്ടു .

തോറ്റത് ദൈവമോ മനുഷ്യനോ.

You must be logged in to post a comment Login