തോക്കിന്‍ മുനയില്‍ ബീജമോഷണം; യുവാവിനെ പെണ്‍സംഘം തട്ടിക്കൊണ്ടു പോയി

തോക്കിന്‍ മുനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ പെണ്‍സംഘം ബീജമോഷണം നടത്തിയശേഷം പെരുവഴിയില്‍ തള്ളി.

ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട്‌ എലിസബത്തില്‍ നടന്ന സംഭവത്തില്‍ ബിഎംഡബ്‌ള്യൂ കാറിലെത്തിയ മൂന്നംഗ സംഘമാണ്‌ വില്ലത്തിമാര്‍. മൂവരും കാറിലിട്ട്‌ ഇയാളെ പുരുഷപീഡനത്തിന്‌ ഇരയാക്കിയതായും ഒരു പ്രാദേശികപത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പോര്‍ട്ട്‌ എലിസബത്തിലെ ഒരു 33 കാരനായിരുന്നു വിചിത്രമായ ഈ അനുഭവം. മദ്യം കുടിപ്പിച്ച്‌ മയക്കിയ ശേഷമായിരുന്നു ഇയാളില്‍ നിന്നും ബീജം കവര്‍ന്നത്‌. ഒരു പ്‌ളാസ്‌റ്റിക്‌ കവറിലാക്കി അത്‌ പിന്നീട്‌ ഒരു കൂളറിലേക്ക്‌ എടുത്തുവെച്ച ശേഷം വഴിയരികില്‍ ഉപേക്ഷിച്ചു പോകുകയും ചെയ്‌തു. വസാഖലേ നഗരത്തില്‍ നിന്നുമാണ്‌ ഇയാളെ പെണ്‍സംഘം തട്ടിക്കൊണ്ടു പോയത്‌.

കാറില്‍ എത്തിയ സുന്ദരികളില്‍ ആദ്യത്തെയാള്‍ വഴി ചോദിച്ച്‌ ഇയാളെ സമീപിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ മറ്റൊരുവള്‍ തോക്ക്‌ ചൂണ്ടി കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഈ സമയമെല്ലാം മൂന്നാമത്തവള്‍ കാറിനുള്ളിലായിരുന്നു.

അടിച്ചു പാമ്പാക്കി തങ്ങളുടെ പദ്ധതി നടപ്പാക്കിയ പെണ്‍സംഘം എല്ലാം കഴിഞ്ഞ ശേഷം ഇയാളെ കാറില്‍ നിന്നും വഴിയരികിലേക്ക്‌ വലിച്ചെറിയുകയും ചെയ്‌തു. തട്ടിക്കൊണ്ടുപോയ സ്‌ഥലത്ത്‌ നിന്നും 500 കിലോമീറ്റര്‍ അകലെയാണ്‌ ഇയാളെ പെണ്‍ റൗഡികള്‍ ഉപേക്ഷിച്ചത്‌.

അതേസമയം പുരുഷന്മാരെ തട്ടിക്കൊണ്ടു പോയ ശേഷം ബീജം കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ അടുത്തകാലത്ത്‌ ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഗൗട്ടെംഗില്‍ നേരത്തേയുണ്ടായ സമാനഗതിയിലുള്ള സംഭവത്തില്‍ കുറ്റവാളികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

You must be logged in to post a comment Login