തെങ്ങ് ചതിക്കില്ല , എന്നാൽ തെങ്ങുകയറ്റ യന്ത്രം അങ്ങനയല്ല, ചിലപ്പോൾ പണി തരും

thengu kayarum yantram
വിഴിഞ്ഞതാണ് സംഭവം .. തെങ്ങുകയറ്റ തൊഴിലാളിയായ വീട്ടമ്മ കൂറ്റന്‍ തെങ്ങിന്റെ മുകളില്‍ തലകീഴായി കുരുങ്ങികിടന്നത് ഒരുമണിക്കൂറിലേറെ.

മരണത്തിന്റെ ഉയരത്തില്‍ നിന്നും ജീവിതത്തിന്റെ ചുവട്ടിലേക്ക് ഇവരെ ഇറക്കാന്‍ ഫയര്‍ഫോഴ്സിനും നാട്ടുകാര്‍ക്കും ഒരു മണിക്കൂറിലധികം വേണ്ടി വന്നു.

മംഗലത്തുകോണം കട്ടച്ചല്‍ക്കുഴി വലിയവിള പുത്തന്‍ വീട്ടില്‍ മിനി (35)യാണ് തെങ്ങിനു മുകളില്‍ യന്ത്രത്തില്‍ കാല്‍ കുരുങ്ങി മരണത്ത മുഖാമുഖം കണ്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മംഗലത്തുകോണം കട്ടച്ചല്‍ക്കുഴിയിലായിരുന്നു സംഭവം.

അടുത്തകാലത്തായി തെങ്ങുകയറ്റ പരിശീലനം ലഭിച്ച മിനി അയല്‍വാസിയായ കൃഷ്ണമ്മയുടെ പറമ്പില്‍ തേങ്ങവെട്ടിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ യന്ത്രത്തില്‍ കുരുങ്ങി. പിടിവിട്ട് തലകീഴായി തൂങ്ങികിടന്ന് നിലവിളിച്ച യുവതിയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു.

വിഴിഞ്ഞം ഫയര്‍ സ്റേഷനിലെ അസിസ്റന്റ് സ്റേഷന്‍ മാസ്റര്‍ സത്യവത്സലന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ രാജന്‍, വി.വി. ലിജു, ലാലു എന്നിവര്‍ സ്ഥലത്തെത്തി. യന്ത്രത്തിന്റെ പിടിവിട്ടാല്‍ താഴെ വീഴാവുന്ന അവസ്ഥയിലായിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായി. സ്ഥലത്തെ തെങ്ങുകയറ്റ തൊഴിലാളികളായ ചിലരുടെ സഹായത്തോടെ മരത്തില്‍ കയറിയ രണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ തെങ്ങുമായി ബന്ധിപ്പിച്ച് നിര്‍ത്തി.

പിന്നീട് വലയിലാക്കി താഴെയിറക്കി. ഇതോടെ സംഭവമറിഞ്ഞ് തടിച്ചു കൂടിയ വന്‍ ജനക്കൂട്ടത്തിനും ആശ്വാസമായി. കാലിനു പരിക്കേറ്റ് വേദന കൊണ്ടു പുളഞ്ഞ യുവതിയെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 Responses to തെങ്ങ് ചതിക്കില്ല , എന്നാൽ തെങ്ങുകയറ്റ യന്ത്രം അങ്ങനയല്ല, ചിലപ്പോൾ പണി തരും

  1. Pingback: michael kors purse knock off

  2. Pingback: mcm design definition

You must be logged in to post a comment Login