തൂക്കാൻ വിധി

മജിസ്ട്രേറ്റ് കോടതിയിൽ ഒരുകേസിൻറെ വിചാരണനടക്കുകയാണ് .

വളരെ പ്രായം ചെന്ന ഒരുസ്ത്രീയെ സാക്ഷിയായി വിചാരണചെയ്യുന്നു.
വാദി ഭാഗം വക്കീൽ : മിസ്സിസ് അച്ചാമ്മ ഞാൻആരാണെന്നു മനസിലായോ?
അല്പം സൂഷിച്ചു നോക്കിയിട്ട്

അച്ചാമ്മ : ” ഓ നീയാ അമ്മിണിയുടെ ഇളയ മോനല്ലേ …
മത്തായി ഇട്ടേച്ചു പോയപ്പോൾ തേങ്ങ ഗോപാലൻറെ കൂടെ പൊറുതി തുടങ്ങിയപ്പോൾ ഉണ്ടായതല്ലേ നീ…..?
നീയെപ്പോഴാടാ-വക്കീലായത് ?

“വാദി ഭാഗം വക്കീൽ സ്തംഭിച്ചു പോയി,എന്ത് പറയണമെന്നു ഒരു പിടിയും കിട്ടിയില്ല.

അയാൾ വീണ്ടും അവരുടെ അടുത്ത് ചെന്ന് പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ട് ചോദിച്ചു

:മിസിസ് അച്ചാമ്മാ ആ ആളെ മനസ്സിലായോ ??…

അയാളെയും ഒന്ന് നോക്കിയിട്ട്
അച്ചാമ്മ : അത് ആ ചട്ടുകാലൻ പപ്പനാവൻറെ മകനല്ലേ ??.
അവനേം എനിക്കറിയാം ചെറുപ്പത്തിൽ എൻറെ വീട്ടിൽ നിന്നു തേങ്ങയും,മാങ്ങയും അടിച്ചോണ്ട് പോയിടുണ്ട് ഇവൻ.
പോരാത്തതിനു ഇവന് മൂന്നാലുപെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടിൽ പാട്ടല്ലേ, അതിലൊന്ന് നിൻറെ കെട്ട്യോളാ…

പ്രതിഭാഗം വക്കീലിന് ബോധം പോയ അവസ്ഥയായി .

ഇതുകേട്ട മജിസ്ട്രറ്റ് രണ്ടുപേരെയും അരികിലേക്ക് വിളിച്ചു .ചെവിയിൽ പറഞ്ഞു
” എന്നെ കുറിച്ചെങ്ങാനും ആ തള്ളയോട് വല്ല ചോദ്യവും ചോദിച്ചാൽ ദൈവത്തിനാണെ ചോദിക്കുന്നവനെ ഞാൻ തൂക്കാൻ വിധിക്കും ….ഓർത്തോ…..”

You must be logged in to post a comment Login