തല്ലു കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും – എല്ലാം സഹിക്കുവാന്‍ പുരുഷന്‍മാര്‍ മാത്രം

ഇനി അവിഹിത ബന്ധത്തിന് പിടിക്കപെട്ടാല്‍ പുരുഷന് 7 വര്ഷം തടവും സ്ത്രീക്ക് സര്‍ക്കാര്‍ പരി രക്ഷയും നഷ്ട പരിഹാരവും . ഇത് എന്ത് നീതി ?

സ്ത്രീകള്‍ കണ്ണും കൈയും കാണിച്ചു പകല്‍ പുരുഷനെ വശീകരിക്കുമ്പോള്‍, അത് വിശ്വസിച്ചു പാവം പുരുഷന്‍ രാത്രിയില്‍ ആരും കാണാതെ, കാടും മലയും കടന്നു, പൊട്ട കിണറ്റിലും കയ്യാല മാട്ടുകളിലും വീഴാതെ, പാമ്പുകളുടെയും പട്ടികളുടെയും കടികളില്‍ നിന്നും ഭാഗ്യത്തിന്
രക്ഷ പെട്ട്, മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു, കൊതുകിന്റെയും പ്രാണി കളുടെയും കടികള്‍ ഏറ്റു, വഴിയില്‍ യക്ഷിയോ മറുതയോ ഉപദ്രവിക്കാതെ ഇരിക്കുവാന്‍ സുകൃത ജപം നിര്‍ത്താതെ ഉരുവിട്ട് കൊണ്ട്, ജീവന്‍ പണയ പെടുത്തി സകല റിസ്ക്‌കളും സ്വയം എടുത്തു ആണ് സ്ത്രീ കളുടെ അടുത്ത് ചെല്ലനത് – അവിഹിതത്തിന് …

ഇതില്‍ പങ്കാളി ആകുന്ന സ്ത്രീ ആകട്ടെ നല്ല ഭക്ഷണവും കഴിച്ചു, TV യും കണ്ടു കുളിച്ചൊരുങ്ങി വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി. വീടിന്റെ പിറകില്‍ ഉള്ള വാതിലില്‍ ചെറിയ മുട്ട് കേള്‍കുമ്പോള്‍ പൊയ് കതകു തുറക്കണം …അതല്ലെങ്കില്‍ ചൂളമടി കേള്‍ക്കുമ്പോള്‍ പതിയെ ഇറങ്ങി ചെല്ലണം … “എനിക്ക് പേടി ആകുന്നു, ആരെങ്കിലും കണ്ടാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല ” എന്ന് ഒന്ന് പറയണം … അത്ര മാത്രം.

എന്നാല്‍ അവിഹിതത്തിന് ഇവര്‍ പിടിക്കപെട്ടാല്‍, പാവം ജീവന്‍ പണയ പെടുത്തി വന്ന പുരുഷന് ഏഴ് വര്ഷം കഠിന തടവും… വെറുതെ സുഖിച്ചു ഇരുന്ന സ്ത്രീ ക് പുതിയ ആളെ കണ്ടു പിടിbക്കുവാന്‍ ഒത്താശയും സര്‍ക്കാര്‍ പരിരക്ഷയും നഷ്ട പരിഹാരവും …. ശിക്ഷകള്‍ ഏറ്റു വാങ്ങുവാന്‍ വെറുതെ ഒരു പുരുഷ ജന്മം …

ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ഇലയില്‍ വീണാലും മുള്ളിന് തന്നെ കേട് എന്ന് പറയുന്നത് എത്ര ശരി

ഇതാ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കൂ … ഇതിനെ എതിരായിട്ടു പുരുഷ അവിഹിതക്കാര്‍ സംഖടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ഒരേ തെറ്റിന് ഒരേ ശിക്ഷ എന്ന്തയിരിക്കട്ടെ പുതിയ നിയമം..

You must be logged in to post a comment Login