തല്ലല്ലെന്നു പറഞ്ഞാല്‍ പിന്നെ തല്ലരുത് … അല്ലെങ്കില്‍ ഇനീയും ഈ കളിക്ക് ഞങ്ങള്‍ ഇല്ല …

thallu
സമരത്തിന്റെ മുന്‍പന്തിയില്‍ നിന്ന് നയിച്ചവര്‍ ആണ്.. പക്ഷെ പോലീസ് ലാത്തി ചാര്‍ജ് തുടങ്ങിയപ്പോള്‍ കളം കളിയാക്കി .. പോലീസ് വിടുമോ ?
നല്ല തല്ലു കിട്ടും എന്നായപ്പോള്‍ സുല്ലിട്ടു …. കളി നിര്‍ത്താന്‍ തയാറാണെന്ന് അറിയിച്ചിട്ടും പോലീസ് തല്ലിയാല്‍ എന്ത് ചെയ്യും ? കൂട്ട് വെട്ടുക തന്നെ …

സുഹൃത്തുകളുടെ പിന്നില്‍ സുരക്ഷിതമായി മറഞ്ഞു നില്‍ക്കുന്ന ഒരുവനെ കണ്ടോ ? ഒരു നേതാവിന്റെ എല്ലാ ഗുണങ്ങളും അങ്ങേരില്‍ കാണുന്നുണ്ട് .. നിങ്ങള്‍ തല്ലു കൊണ്ടാലും നിങ്ങളുടെ നേതാവിന്റെ ദേഹത് ഒന്നും കൊള്ളാന്‍ അനുവദിക്കരുത് എന്ന് പിന്നില്‍ നിന്നും അങ്ങേരു ആഹ്വാനം ചെയ്യുന്നുണ്ടാവും … അടി കിട്ടിയ നേരം വരെ.. അടി കിട്ടിയാല്‍ പിന്നെ പോലീസിന്റെ ലാത്തിക്ക്‌ മുന്‍പില്‍ നെഞ്ച് വിരിച്ചു നിന്ന് എല്ലാ അടികളും ഏറ്റുവാങ്ങി, അണി കള്‍ക്ക് വേണ്ടി രക്തം ചിന്ത്തിയ നേതാവ് എന്നാ വിശേഷണവും അങ്ങേര്‍ക്ക് സ്വന്തം … അതിന്റെ ഇടയ്ക്കു അങ്ങേരു വല്യ നേതാവിനോട് മൊബൈലില്‍ കൂടി എന്ത് ചെയ്യണം എന്നു അന്വേഷിക്കുണ്ട് … അതോ ആശുപത്രിയിലേക്ക് “നിലവിളി ശബ്ദം “ഉള്ള ആംബുലന്‍സ് പെട്ടെന്ന് കൊണ്ടുവരുവാന്‍ ഓര്‍ഡര്‍ ചെയ്യുകയാണോ ?

വേറൊരു കക്ഷി ” അടിച്ചത് അടിച്ചു … അത് ഞാന്‍ ക്ഷമിക്കുന്നു .. ഇനി അടിച്ചു പോകരുത് ” എന്ന് പോലീസിനോട് ഓര്‍ഡര്‍ ഇടുന്നുണ്ട് … അവന്റെ ഗതി എന്തായോ എന്തോ ?

വേറെ ഒരാള്‍ നിലത്തിരുന്നു ന്യായം പറയുന്നുണ്ട് .. ” ഞാന്‍ ഇവിടെ കാറ്റു കൊള്ളാന്‍ വന്നു ഇരുന്നതാണ്. എന്താ എനിക്ക് എവിടെ ഇരിക്കുവാന്‍ ഭരണ ഖടന അനുസ്വരിച്ചു സ്വാതന്ത്ര്യം ഇല്ലേ ” എന്നാണ് അങ്ങേര്‍ക്കു അറിയേണ്ടത് …

ഒരു പാവം ഓടി രക്ഷപെടുവാന്‍ കഴിയാതെ കൈ കൂപ്പി കൊണ്ട് തല്ലല്ലേ എന്ന് കരഞ്ഞു അപേക്ഷിക്കുന്നുണ്ട് .. വെട്ടാന്‍ വരുന്ന പോത്തിന്റെ അടുത്ത് വേദം ഓദിയിട്ട് കാര്യം ഒന്നും ഇല്ല എന്ന് പഴയ കാല അനുഭവം അയാളെ പഠിപ്പിച്ചിട്ടുണ്ട് . അങ്ങേര്‍ക്കു ഓടി രക്ഷ പെടണം എന്നു ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കിലും, അയാളുടെ പിറകില്‍ ഇരിക്കുന്ന ഒരാള്‍ അങ്ങേര്‍ക്കു അടി കൊള്ളാതെയിരിക്കുവാന്‍ ഈ പാവത്തിനെ ഒരു പരിച പോലെ രണ്ടു കൈയും ഉപയോഗിച്ച് പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് …

ഒരു ആപത്തില്‍ പെടുമ്പോള്‍ സഹായത്തിനു ഉപകരപെട്ടില്ലെങ്കില്‍ പിന്നെ സുഹൃത്തുക്കളെ കൊണ്ട് എന്താണ് ഗുണം എന്നാണ് പിന്നില്‍ ഇരിക്കുന്ന വിദ്വാന്റെ ചിന്ത.. അതിനാല്‍ ആണ് സുഹൃത്തിനെ വിടാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. അവന്റെ ആത്മാര്‍ത്ഥത തെളിയുക്കുവാന്‍ ഇത് ഒരു അവസരം ആകട്ടെ എന്നും അങ്ങേരു ചിന്തിക്കുനുണ്ടാവും..

ജിതേഷ് ദാമോദര്‍ന്റെ മനോഹരമായ ഒരു ഫോട്ടോ…

18 Responses to തല്ലല്ലെന്നു പറഞ്ഞാല്‍ പിന്നെ തല്ലരുത് … അല്ലെങ്കില്‍ ഇനീയും ഈ കളിക്ക് ഞങ്ങള്‍ ഇല്ല …

 1. Pingback: トミーヒルフィガー 腕時計

 2. Pingback: テンデンス 腕時計

 3. Pingback: 腕時計 レディース

 4. Pingback: miumiu 長財布 matelasse 5m0506

 5. Pingback: エンジェルクローバー 腕時計

 6. Pingback: prada 財布

 7. Pingback: 高級腕時計

 8. Pingback: プラダ バッグ

 9. Pingback: アディダス 腕時計

 10. Pingback: 腕時計 通販

 11. Pingback: プラダ 店舗

 12. Pingback: ゼロワン 腕時計

 13. Pingback: ストーム ロンドン 腕時計

 14. Pingback: コーチ バッグ

 15. Pingback: シャネル コスメ

 16. Pingback: シャネル バッグ

 17. Pingback: coach バッグ

 18. Pingback: Catherine

You must be logged in to post a comment Login