ജനസേവനം.

ജനസേവനം….@

ഒരു നാട്ടില്‍ ഒരു പുതിയ ഡോക്ടര്‍ വന്നു.
ക്ലിനിക്‌ തുടങ്ങി. നാലു വർഷം കഴിഞ്ഞപ്പോൾ അവിടെ ഉയർന്ന ചി ല ഫ്ലെക്സുകൾ.

“അപ്പുവേട്ടന്റെ പനി ഭേദമാക്കിയത് നമ്മുടെ ഡോക്ടർ ”

“കൃഷ്ണേട്ടന്റെ മൂക്കടപ്പ് ഭേദമാക്കിയത് നമ്മുടെ ഡോക്ടർ ”

“പാത്തുമ്മ താത്തക്ക് തിമിരം ആണ് എന്ന് ആദ്യം കണ്ടുപിടിച്ചത് നമ്മുടെ ഡോക്ടർ ”

ഡോക്ടറുടെ വലിയ പടം കവലകളും റോഡുവക്കുകളും നിറയെ.

സത്യത്തിൽ ഡോക്ടർക്ക് ഈ പണി അറിയില്ല എങ്കിലല്ലേ ഇത്ര അൽഭുതമുള്ളൂ.
മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ആ ഡോക്ടർ ചെയ്യേണ്ടതല്ലേ,
അതിനല്ലേ അദ്ധേഹത്തെ ഡോക്ടർ എന്ന് പറയുന്നത്. മാത്രവുമല്ല ചികിത്സ തേടുന്നതിനു അദ്ദേഹം ഫീസും വാങ്ങിയിരുന്നു. സൗജന്യമായി ആശുപത്രി സൗകര്യങ്ങളും ചികിത്സയും മരുന്നും കൊടുത്തിരുന്നെങ്കിൽ ഫ്ലാക്സടിച്ചു പ്രചരിപ്പിക്കുന്നതിൽ കാര്യമുണ്ടായിരുന്നു..@

അതുപോലെ തന്നെ MP മാരെയും MLA മാരെയും പഞ്ചായത്ത് മെമ്പർമാരെയുമെല്ലാം ഈ പണിക്ക് തന്നെയല്ലേ അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തത്. അവരുടെ കാശ് കൊണ്ടല്ലല്ലോ റോഡും പാലവും ഒക്കെ ഉണ്ടാക്കുന്നത്.

അവർ ജനസേവനം നടത്തുന്നതിന്ന് സര്‍വ്വ സൗകര്യവും സഹായികളും ശമ്പളവും അലവന്‍സും എല്ലാം കൊടുത്തിരുന്നല്ലോ.
അതും നമ്മുടെ നികുതി പണം.
ഒരു സൗകര്യവും അവർ വേണ്ട എന്ന് നിരസിച്ചതായി കണ്ടിട്ടില്ല.
എന്നിട്ടും നാം.

(ഇതിൽ രാഷ്ട്രീയ വ്യത്യാസമില്ല, ഞാൻ പൊതുവായി പറഞ്ഞതാ)

തുറന്ന മനസ്സോടെ നിഷ്പക്ഷമായി ഒന്ന് ചിന്തിച്ച് നോക്കൂ….

You must be logged in to post a comment Login