ചെറിയ നിതംബം വലുതാക്കി സുന്ദരി ആകുവാൻ ശ്രമിച്ചു .. ഫലം രണ്ടു കൈകളും രണ്ടു കാലുകളും നഷ്ട്ടപെട്ടു

2

അമേരിക്കയിലാണ് സംഭവം .. Apryl Michelle Brown എന്ന , രണ്ടു കുട്ടികളുടെ അമ്മക്ക് തന്റെ നിതംബത്തിന്റെ മുഴുപ്പ് പോര എന്ന് തോന്നി . നിതംബത്തിൽ സിലികോണ്‍ കുത്തി വച്ചാൽ വലിപ്പം വർധിപ്പിക്കാം എന്ന് അവരുടെ ഒരു സുഹൃത്ത് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു ..

ദൈവം അയച്ച മാലാഖ ആണ് ആ സുഹൃത്ത്‌ എന്നാണ് മിസ്സിസ് ബ്രൌണ്‍ ആദ്യം കരുതിയത്‌. .

ഇനി നിതംബത്തിൽ എങ്ങനെ സിലികോണ്‍ കുത്തി വയ്ക്കും ? അതിനു അവർ ഒരു മുറിഡോക്ടറെ സമീപിച്ചു . സിലികോണ്‍ ആണെന്ന് പറഞ്ഞു ആ വ്യാജ ഡോക്ടർ ബാത്‌റൂമിൽ ദ്വാരങ്ങൾ അടക്കുവാൻ ഉപയോഗിക്കുന്ന പശ അവരുടെ നിതംബത്തിൽ കുത്തി വച്ചു .

വേദന കൊണ്ട് പുളഞ്ഞു എങ്കിലും , ഒരു വലിയ നിതംബം സ്വപ്നം കണ്ടുകൊണ്ടു അവർ രണ്ടാം പ്രാവശ്യവും ആ കുത്തിവയ്പ്പിനു തയാർ ആയി. മൊത്തം നാല് പ്രാവശ്യം ഈ കുത്തിവയ്പ്പ് വേണം എന്നാണ് ആ വ്യാജ ഡോക്ടർ പറഞ്ഞിരുന്നത് .

രണ്ടാം പ്രാവശ്യം കഴിഞ്ഞപ്പോൾ കാര്യം കുഴഞ്ഞു. തലവേദനയും , പ്രസവ വേദനയും , പല്ല് വേദനയും ഒരുമിച്ചു വന്നാൽ എങ്ങനെ ഉണ്ടാകുമോ അതുപോലെ ഉള്ളല വേദനയായിരുന്നു ഫലം.

ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ട അവർക്ക് എന്ത് മരുന്ന് കൊടുക്കും എന്ന് അറിയാതെ ഡോക്ടർമാർ കുഴഞ്ഞു . നിതംബം ചെത്തി മാറ്റി നോക്കിയെങ്കിലും അത് മറ്റു ഞരമ്പുകളിലേക്കും ബാധിച്ചിരുന്നു .

താമസിയാതെ മിസ്സിസ് ബ്രൌണ്‍ അബോധാവസ്ഥയിൽ ആയി തീര്ന്നു.

രണ്ടു മാസം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അവർ ഉണർന്നപ്പോൾ ആ ഞെട്ടിക്കുന്ന കാര്യം മനസ്സിൽ ആക്കി . തന്റെ രണ്ടു കൈകളും രണ്ടു കാലുകളും തന്നെ രക്ഷിക്കുവാൻ വേണ്ടി ഡോക്ടർമാർ മുറിച്ചു മാറ്റി കഴിഞ്ഞിരുന്നു . എന്തിനു … ഉണ്ടായിരുന്ന ചെറിയ നിതംബവും കൂടി അവർക്ക് നഷ്ട്ടപെട്ടിരുന്നു .

അങ്ങനെ വലിയ നിതംബം ഉണ്ടാക്കി സുന്ദരി ആകുവാൻ ശ്രമിച്ച ആ സ്ത്രീ ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ഒരു പിച്ചക്കാരിയെ പോലെ ആയിതീർന്നു

mrs brown

2 Responses to ചെറിയ നിതംബം വലുതാക്കി സുന്ദരി ആകുവാൻ ശ്രമിച്ചു .. ഫലം രണ്ടു കൈകളും രണ്ടു കാലുകളും നഷ്ട്ടപെട്ടു

  1. Pingback: hermes outlet store in us

  2. Pingback: mcm leather chair

You must be logged in to post a comment Login