കോട്ടിട്ട് ഇംഗ്ലീഷ് പറഞ്ഞ് പണി മേടിച്ച പൃഥ്വി

എപ്പോഴാണ് എങ്ങനെയാണ് ട്രോള് വരുന്നതന്നു പറയാൻ പറ്റില്ല. ഓരോ വാക്കും സൂക്ഷിച്ചുപറയേണ്ട സാഹചര്യമാണ് താരങ്ങൾക്കും ഇപ്പോള്‍. സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്ന ഏക നടൻ എന്ന കുപ്രസിദ്ധി ഒന്നു മാറി വരുന്നതേയുള്ള പൃഥ്വിക്ക്. ദാ ഇപ്പൊ ഫെയ്സ്ബുക്കിൽ ഫോട്ടോകൾക്ക് കടിച്ചാൽ പൊട്ടാത്ത ക്യാപ്ഷനുകളിട്ട് പൃഥ്വി വീണ്ടും പണി മേടിക്കുകയാണ്.

ഒരു പുരസ്കാരച്ചടങ്ങിനായി ഒരുങ്ങി ഇറങ്ങുന്ന തന്റെ ഫോട്ടോയ്ക്ക് ഇട്ട ക്യാപ്ഷൻ ഇപ്രകാരമാണ്. In a bespoke suit from Luxury label Aliph by Gatsby for SIIMA 2016. Styled in an exaggerated Peak Double Breasted Suit. താൻ അണിഞ്ഞിരിക്കുന്ന കോട്ടിനെക്കുറിച്ച് പൃഥ്വി എഴുതിയിരിക്കുന്നതാണ് ഇത്. ഗഹനമായ അർഥമൊന്നുമല്ലെങ്കിലും കാര്യം വലിയ സംഭവമാക്കി അവതരിപ്പിച്ചിരിക്കുന്നുവെന്ന് മാത്രം. ഇങ്ങനെതന്നെയാണ് നടൻ ഇടുന്ന പല ഫോട്ടോകൾക്കുമുള്ള കാപ്ഷനുകൾ.

ഇതൊക്കെ കാണുന്ന ട്രോളന്മാർ വെറുതെ ഇരിക്കുമോ ? മമ്മൂക്കയെ വരെ ട്രോളിയവർക്ക് എന്തു പൃഥ്വിരാജ് ? പോസ്റ്റ് വായിക്കണമെങ്കിൽ ഇംഗ്ലീഷ് –മലയാളം നിഘണ്ടു നോക്കണമെന്നും ഇതിന്റെ മലയാളപരിഭാഷ എന്തെന്ന് നടൻ തന്നെ പറഞ്ഞു തരണമെന്നും മാധ്യമപ്പണി അവസാനിപ്പിച്ച ഭാര്യ സുപ്രിയ ഇപ്പോൾ നടന്റെ ഫോട്ടോകൾക്ക് ക്യാപ്ഷനിടുന്ന പണി ഏറ്റെടുത്തിരിക്കുകയാണെന്നും തുടങ്ങി ട്രോളുകൾ അനവധി. ട്രോളിനോടുള്ള പൃഥ്വിയുടെ ഇംഗീഷ് പ്രതികരണം കാത്തിരിക്കുകയാണ് ആരാധകർ.

You must be logged in to post a comment Login