കുരങ്ങന്മാർ പീഡിപ്പിച്ചെന്ന് യുവതി,​ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ലണ്ടൻ: രണ്ട് കുരങ്ങന്മാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രിട്ടീഷ് യുവതിയെ പരാതി. മെല്ലിസ ഹർട്ട് എന്ന ഇരുപത്തിമൂന്നുകാരിയാണ് വിചിത്ര പരാതിയുമായി അധികൃതരെ സമീപിച്ചത്. ജിബ്രാൾട്ടറിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു കുരങ്ങന്മാർ വേണ്ടാതിനം കാണിച്ചത്.

ബിക്കിനിയണിഞ്ഞ് സിംഹവാലൻ കുരങ്ങനെ കാണാൻ പോയതായിരുന്നു യുവതി. ഈ സമയം ചില കുരങ്ങന്മാർ അടുത്തുകൂടി. പക്ഷേ, അതത്ര കാര്യമാക്കിയില്ല.എന്നാൽ അല്പം കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ആകെ മാറി. രണ്ടുകുരങ്ങന്മാർ മെല്ലിസയുടെ മുടിയിൽ പിടിത്തമിട്ടു. ശക്തിയായി വലിച്ചതോടെ വേദനകൊണ്ട് അലറി വിളിച്ചു. ഇതിനിടയിൽ ഒരു കുരങ്ങ് മെല്ലിസയുടെ ബിക്കിനിയിലും പിടിത്തമിട്ടു. ബിക്കിനി വലിച്ചൂരിയശേഷം ജനനേന്ദ്രിയഭാഗത്ത് സ്പർശിച്ചെന്നാണ് യുവതി പറയുന്നത്. ഈ അവസ്ഥയിൽ ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും അവരെല്ലാം ചിരിച്ചാർക്കുകയായിരുന്നു എന്നും മെല്ലിസ പറയുന്ന. ഒടുവിൽ കരച്ചിൽ കേട്ട് ഓടിയെത്തിയ വാർഡന്മാരാണ് കുരങ്ങുകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

മെല്ലിസയുടെ പരാതി വാങ്ങിവച്ചെങ്കിലും പ്രതികൾ വന്യമൃഗങ്ങളായതിനാൽ തങ്ങൾക്ക് ഒന്നുചെയ്യാനൊക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

കുറച്ചുവർഷങ്ങൾക്കുമുമ്പും സമാനസംഭവമുണ്ടായിട്ടുണ്ട്. ബാലിയിലെ കുരങ്ങു ഉബുദിൽ എത്തിയ തായ് വാൻ മോഡലിന്റെ വസ്ത്രംവലിച്ചഴിക്കുന്ന കുരങ്ങന്മാരുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിലടക്കം പരന്നിരുന്നു.

You must be logged in to post a comment Login