കുടിയൻമാർക്ക് മാത്രമായി ഒരു ആപ്പ് – ” കുപ്പി ആപ്പ് ” മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

1
“ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒരു താല്പര്യവും ഇല്ല ” എന്നതായിരുന്നു കുടിയന്മാരുടെ സ്ഥിരം പരാതി . എന്നാൽ അത് പഴയ കഥയായി ..

ഇനി ബാർ എവിടെയാണെന്ന് ആരോടും ചോദിക്കണ്ട .. സാധനത്തിന്റെ വിലയും , സ്റ്റോക്ക്‌ ഉണ്ടോയെന്നും ഓർത്തു വിഷമിക്കേണ്ട .. .ഫോണിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ “ഇടു കുടുക്കേ ചോറും കറിയും “എന്ന് പറഞ്ഞത് പോലെ കാര്യങ്ങൾ എല്ലാം മണി മണിയായിട്ടു വന്നുകൊണ്ടിരിക്കും ..

മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ കുപ്പി എന്ന പേരില്‍ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ കൈവശമുള്ളവര്‍ക്ക്‌ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നു ‘കുപ്പി’ ആപ്പ്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.

2കേരളത്തിലെ വിദേശ മദ്യവില്‍പന ശാലകളുടെ എണ്ണം, അവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങള്‍, ഷോപ്പിലേക്കുള്ള റോഡു ശൃംഖല എന്നിവയെല്ലാം ആപ്ലിക്കേഷനിലുണ്ട്‌.

ബ്രാന്‍ഡി, വിസ്‌കി, ജിന്‍, വോഡ്‌ക, റം തുടങ്ങിയവയുടെ വില അടക്കമുള്ള വിവരം ‘കുപ്പി’യിലുണ്ട്‌. ലിയോ സോഫ്‌റ്റ്‌വേയേഴ്‌സ്‌ രൂപം നല്‍കിയിരിക്കുന്ന കുപ്പി ആപ്ലിക്കേഷന്‍ ചൊവ്വാഴ്‌ചയാണ്‌ ഗൂഗില്‍ പ്ലേയിലൂടെ പുറത്തിറങ്ങിയത്‌. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകള്‍ ഇതു ഡൗണ്‍ലോഡ്‌ ചെയ്‌തു. കൈയിലുള്ള പണത്തിനു ഏതൊക്കെ ബ്രാന്‍ഡ്‌, എത്ര അളവില്‍ കിട്ടുമെന്നറിയാന്‍ ‘കുപ്പി’ സഹായിക്കും.

കൂടാതെ മദ്യം ലഭിക്കാത്ത ദിവസങ്ങള്‍, മദ്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്‌. ഷാപ്പ്‌ ഏതായാലും കള്ള്‌ നന്നായാല്‍ മതി, ക്യൂ നിന്ന കുടിയനേ കുപ്പിയുള്ളൂ തുടങ്ങിയവയാണ്‌ പഴഞ്ചൊല്ലുകള്‍.

3

4

5

6

7

8

കുപ്പി പുറത്തിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട്‌ വിവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്‌. എന്നാല്‍ ഇതു ഏറെ സഹായകരമാണെന്നും കൈയിലുള്ള പണത്തിനു ഏതു മദ്യം കിട്ടുമെന്ന്‌ അറിയാന്‍ കഴിയുന്നത്‌ ഏറെ പ്രയോജനപ്പെടുമെന്നും കുടിയന്‍മാര്‍ അവകാശപ്പെടുന്നു.
ഇനി കേരളത്തിലെ ഏതു സ്‌ഥലത്തും കുടിയന്‍മാര്‍ക്കു വഴികാട്ടിയായി കുപ്പി ആപ്ലിക്കേഷനും ഉണ്ടാകും.

 

2 Responses to കുടിയൻമാർക്ക് മാത്രമായി ഒരു ആപ്പ് – ” കുപ്പി ആപ്പ് ” മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

  1. Pingback: michael kors carla younce

  2. Pingback: cheap fake mcm backpack

You must be logged in to post a comment Login